Image

ഇന്ത്യന്‍ ഡോക്ടര്‍ മരം വീണു മരിച്ചു

Published on 01 January, 2019
ഇന്ത്യന്‍ ഡോക്ടര്‍ മരം വീണു മരിച്ചു
ഡാലസ്: പ്ലേനോയില്‍ ഡോക്ടറായ ലൈലാ ജിവാനി (46) ടെന്നസിയില്‍ ഹൈക്കിംഗിനിടയില്‍ മരം വീണു മരിച്ചു. ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷനല്‍ പാര്‍ക്കില്‍ മൂന്നു പുത്രന്മാരും ഭര്‍ത്താവ് ടൗഫിക്ക് ജിവാനിയുമൊന്നിച്ചാണ് ഹൈക്കിംഗിനു പോയത്. മരം വീണ് ആറു വയസുള്ള പുത്രന്‍ ജിബ്രാനും ചെറിയ തോതില്‍ പരുക്കേറ്റു. പുത്രന്റെ മേല്‍ മരം പതിക്കാതിരിക്കാന്‍ ഡോ. ലൈല ശ്രദ്ധിച്ചുവെന്നു ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍ എഴുതി.
കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവം. കുക്ക് ചില്‍ഡ്രന്‍സ് ഫിസിഷ്യന്‍ നെറ്റ്വര്‍ക്കിലാണു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
സംസ്‌കാരം ഡാലസില്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക