Image

ശബരിമലയില്‍ യുവതികള്‍ കയറി; യുവതി പ്രവേശനം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു

Published on 02 January, 2019
ശബരിമലയില്‍ യുവതികള്‍ കയറി; യുവതി പ്രവേശനം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു
സകല പ്രതിഷേങ്ങളെയും ഹിന്ദു തീവ്രവാദികളുടെ പ്രതിരോധത്തെയും കാറ്റില്‍ പറത്തി ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്മാറേണ്ടി വന്ന ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30 ഓടുകൂടി ദര്‍ശനം നടത്തിയത്. സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്ക് സംരക്ഷണം നല്‍കിയതായി പോലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചു. 
നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത്. എന്നാല്‍ അന്ന് ഇവര്‍ പിന്തിരിയേണ്ടി വന്നു. വീണ്ടും വരുമെന്ന് പറഞ്ഞാണ് അന്ന് അവര്‍ മടങ്ങിയത്. 
മുന്‍കുട്ടി അറിയിക്കാതെ പമ്പയില്‍ എത്തിയ ബിന്ദുവും കനകദുര്‍ഗയും പമ്പയില്‍ എത്തിയ ശേഷം പോലീസിന്‍റെ സഹായം ചോദിക്കുകയായിരുന്നു. പോലീസ് മഫ്തിയില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കി അനുഗമിച്ചു. രാത്രി 1.30 ഓടു കൂടി ഇവര്‍ പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. പതിനെട്ടാം പടി ഒഴിവാക്കി വിഐപി ലോഞ്ച് വഴി സന്നിധാനത്തെത്തി ദര്‍ശനം നടത്തി. 
മാധ്യമങ്ങളും പ്രതിഷേധക്കാരും രാഹുല്‍ ഈശ്വറിന്‍റെ തടയല്‍ സമരക്കാരും സംഘപരിവാറും ഇത് അറിഞ്ഞതേയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക