Image

പാട്ടുത്സവം : റൗഫ് തളിപ്പറമ്പ് വീണ്ടും പ്രവാസ ലോകത്ത്

Published on 02 January, 2019
പാട്ടുത്സവം   : റൗഫ് തളിപ്പറമ്പ്  വീണ്ടും പ്രവാസ ലോകത്ത്
അബുദാബി. പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയായ 'റിഥം അബു ദാബി' ഒരുക്കുന്ന 'പാട്ടുത്സവം' എന്ന സംഗീത നിശ, ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.

പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ, മുന്‍ പ്രവാസി കുടിയായ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകന്‍ റൗഫ് തളിപ്പറമ്പ്  ഒരു നീണ്ട ഇട വേളക്കു ശേഷം വീണ്ടും അബുദാബിയില്‍ എത്തുന്നു  എന്ന പ്രത്യേകത കൂടിയുണ്ട്. 

കൂടാതെ പാട്ടുത്സവം സംഗീത നിശ യില്‍ പിന്നണി ഗായകരായ എടപ്പാള്‍ വിശ്വന്‍, സിന്ധു പ്രേം കുമാര്‍, നാടന്‍ പാട്ടു ഗായകന്‍ റംഷി പട്ടുവ്വം എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായ കരും അരങ്ങില്‍ എത്തുന്നു. ഓര്‍ക്കസ്ട്ര : കമറുദ്ധീന്‍ കീച്ചേരി.

പാട്ടുത്സവ ത്തിലേക്കുള്ള പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക് : 050 511 2913 (സുബൈര്‍ തളിപ്പറമ്പ്), 050 265 5347  ( ജി. കെ. പയ്യന്നൂര്‍)

പാട്ടുത്സവം   : റൗഫ് തളിപ്പറമ്പ്  വീണ്ടും പ്രവാസ ലോകത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക