Image

കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു (ജോസഫ് ഇടിക്കുള)

Published on 02 January, 2019
കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു (ജോസഫ് ഇടിക്കുള)
ന്യൂജേഴ്­സി :  കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം പ്രസിഡന്റ് ജെയിംസ് ജോര്‍ജ് നിര്‍വഹിച്ചു - ജോസഫ് ഇടിക്കുള.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും നിരാലംബരും ആയ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു കൊടുക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ  നേതൃത്വത്തില്‍ ഉണ്ടായിരുന്ന  2018 എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രഖ്യാപിച്ച  കാന്‍ജ്  കെയര്‍ ഹൗസിങ് പ്രൊജക്റ്റ്‌ന്റെ കീഴില്‍ ആദ്യമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം  കാന്‍ജ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്  നിര്‍വഹിച്ചു, ജില്ലാ പഞ്ചായത്തു മെമ്പര്‍ അഡ്വ കെ എന്‍ സുഗതന്‍, ജോണ്‍സന്‍ മാമലശേരി, പഞ്ചായത്തു മെമ്പര്‍ സുഷമ മാധവന്‍ വാര്‍ഡ് മെമ്പര്‍  ജോര്‍ജ് കൂടാതെ എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്മാരായ ജിനു സി ചാണ്ടി,സിബി , രാജേഷ്,ഷിജു തങ്കച്ചന്‍ എന്നിവരും എറണാകുളത്തു വച്ച് നടന്ന  താക്കോല്‍ ദാനച്ചടങ്ങില്‍  പങ്കെടുത്തു.
 
എറണാകുളം  നെയ്ത്തുശാലപ്പടി സ്വദേശി മുട്ടമലയില്‍ രഞ്ജിത്തിനും കുടുംബത്തിനുമാണ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ് വീടിന്റെ താക്കോല്‍ കൈമാറിയത്, പോളിയോ ബാധിച്ചു വര്‍ഷങ്ങളായി കിടപ്പിലായിരുന്ന രഞ്ജിത്തിനെയാണ് കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യഭവനത്തിനായി കമ്മറ്റി തിരഞ്ഞെടുത്തത്.

ചാരിറ്റി ഡിന്നര്‍ സംഘടിപ്പിക്കുക വഴിയും സമൂഹത്തിലെ അഭ്യുദയകാംഷികള്‍ വഴിയുമായി ലഭിച്ച ഉദാരമായ സംഭവനകളുമാണ്   ഈ പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചതെന്നു ജെയിംസ് ജോര്‍ജ് പറഞ്ഞു

പ്രളയം മൂലം ഇടയ്ക്കു വച്ചു  മുടങ്ങിപ്പോയ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചത് എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയിലെ ഒരു പറ്റം  യുവജനങ്ങളാണ്, കൂടാതെ സ്റ്റെല്ല മരിയ കോളജിലെ എന്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ കുട്ടികളും വീടുപണിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കാന്‍ജിനെ സഹായിച്ചു.

പണികള്‍ക്കാവശ്യമായ തുക സമാഹരിക്കുവാന്‍ വേണ്ടി സഹകരിച്ച  സന്മനസുകള്‍ക്കും കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ജെയിംസ് ജോര്‍ജ് നന്ദി പറഞ്ഞു, ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, ദിലീപ് വര്‍ഗീസ്,തോമസ് മൊട്ടക്കല്‍, ശ്രീധര്‍ മേനോന്‍, ജിബി തോമസ് മോളോപ്പറമ്പില്‍, റോയ് മാത്യു, മാലിനി നായര്‍,  കൂടാതെ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ബൈജു വര്‍ഗീസ്,  ജയന്‍ എം ജോസഫ്,  ജിനേഷ് തമ്പി, സോഫി വില്‍സണ്‍,  സഞ്ജീവ്കുമാര്‍  കൃഷ്ണന്‍, ജൂഡി പോള്‍, സൗമ്യ റാണ,  സ്വപ്ന രാജേഷ്,  ബസന്ത് എബ്രഹാം, ജോസ് വിളയില്‍, അലക്‌സ് മാത്യു, സ്മിത മനോജ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകള്‍  ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഉദാരമായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു, 

ഈ സംരംഭത്തില്‍ ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി  പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു (ജോസഫ് ഇടിക്കുള)കാന്‍ജ് കെയര്‍ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു (ജോസഫ് ഇടിക്കുള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക