Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - ബിഷപ്പ് തോമസ്‌ കെ ഉമ്മന്‍

ബിജു ന്യൂയോര്‍ക്ക്‌ Published on 04 July, 2011
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - ബിഷപ്പ് തോമസ്‌ കെ ഉമ്മന്‍
പീഢനങ്ങളെ ക്രിയാത്മകമായി നേരിടുകയും, അവകാശ ധ്വംസനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും സമയോചിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ ഫോറത്തിന്റെ നേതൃത്വത്തെ സി.എസ്.ഐ. ബിഷപ്പ് തോമസ്.കെ.ഉമ്മന്‍ അഭിനന്ദനം അറിയിച്ചു. സമൂഹത്തിന്റെ വിപത്തുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുവാന്‍ തിരുമേനി ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ ബിഷപ്പ് തോമസ്.കെ.ഉമ്മനുമായി സീഫോര്‍ട്ട് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തിരുമേനി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെ മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി  ന്യൂയോര്‍ക്ക്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന   ഫോറത്തിന്റെ  പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍, സെക്രട്ടറി റവ്  ഡോ.വര്‍ഗീസ്‌ എബ്രഹാം,പാസ്റ്റര്‍ വില്‍‌സണ്‍ ജോസ്, റവ് ഡോ. ഇട്ടി എബ്രഹാം, സാക് തോമസ്‌, ട്രെഷരാര്‍ പി വി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലാണ് ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ തിരുമേനിയെ സന്ദര്‍ശിച്ചത്.
 
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - ബിഷപ്പ് തോമസ്‌ കെ ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക