Image

റഫാല്‍ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട്‌ ഹരജിക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്‌

Published on 02 January, 2019
റഫാല്‍ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട്‌ ഹരജിക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്‌

ന്യൂദല്‍ഹി; മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി, യശ്‌വന്ത്‌ സിന്‌ഹ, അഡ്വക്കറ്റ്‌ പ്രശാന്ത്‌ ഭൂഷണ്‍ എന്നിവര്‍ റഫാല്‍ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാരിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിക്കൊണ്ട്‌ ഡിസംബര്‍ 14ന്‌ വന്ന സുപ്രീം കോടതി വിധിയിലാണ്‌ ഇവര്‍ പുനപരിശോധന ആവശ്യപ്പെടാനൊരുങ്ങുന്നത്‌.

സുപ്രീം കോടതി വിധിയില്‍ അപാകതകള്‍ ഉണ്ടെന്നും, ഇപ്പോഴത്തെ വിധി കേന്ദ്ര സര്‍ക്കാര്‍ സീലു വെച്ച കവറില്‍ നല്‍കിയ തെറ്റായ വിവരങ്ങളെ ആശ്രയിച്ചു കൊണ്ടുള്ളതാണെന്നും ഹരജിയില്‍ പറയുന്നു. പുനപരിശോധന തുറന്ന കോടതിയില്‍ വെച്ച്‌ നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്‌.

കോടതി വിധിക്കു ശേഷം ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിച്ചെത്ത്‌ വന്നെന്നും, സുപ്രീം കോടതി പ്രശ്‌നങ്ങളുടെ വേരുകളിലേക്ക്‌ പോകണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ വന്ന സുപ്രീം കോടതി വിധിയില്‍ ഹരജിക്കാര്‍ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

റഫാല്‍ ഇടപാടിലെ പ്രസക്തമായ ഭാഗങ്ങള്‍ പരിഗണിക്കാതെയുള്ള കോടതി വിധി ഏറെ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക