Image

തോറ്റതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ്‌ ശുദ്ധികലശം; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനായിരുന്നു, അദ്ദേഹമത്‌ വൃത്തിയായി നടപ്പാക്കി: ശാരദക്കുട്ടി

Published on 02 January, 2019
തോറ്റതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ്‌ ശുദ്ധികലശം;   സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനായിരുന്നു, അദ്ദേഹമത്‌ വൃത്തിയായി നടപ്പാക്കി: ശാരദക്കുട്ടി
തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത വന്നതിന്‌ പിന്നാലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ അധികം പ്രതികരണം അറിയിച്ചിട്ടില്ല.

ഈ അവസരത്തിലാണ്‌ എഴുത്തുകാരി ശാരദക്കുട്ടി പ്രതികരണവുമായി രംഗത്തെത്തിയത്‌. സ്‌ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്നത്‌ സംഭവിച്ചു കഴിഞ്ഞു.

തോറ്റു പോയതിന്റെ കോമാളിത്തം മാത്രമാണ്‌ പിന്നീടുണ്ടായ ശുദ്ധികലശം. അവനവന്റെ ഉള്ളിലുള്ള അശുദ്ധിയാണ്‌ ശുദ്ധിക്രിയയിലൂടെ കാണിക്കുന്നതെന്നും ശാരദക്കുട്ടി പ്രതികരിച്ചു.

ശുദ്ധിക്രിയയെ വലിയ ഗൗരവത്തില്‍ കാണേണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശാരദക്കുട്ടിയുടെ വാക്കുകളിങ്ങനെ

'നിയമപരമായി ഇത്തരത്തില്‍ ശുദ്ധിക്രിയ തെറ്റാണ്‌. ലിംഗഭേദമോ ജാതിഭേദമോ വര്‍ഗ്ഗ ഭേദമോ കാണിച്ചുള്ള പ്രവൃത്തികളെല്ലാം ഭരണഘടനാ വിരുദ്ധമാണ്‌.

നിയമലംഘനമാണ്‌. നമ്മുടെ ഫോക്കസ്‌ സ്‌ത്രീകള്‍ പ്രവേശിച്ചു എന്നതാണ്‌. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടു. ഇനി ശുദ്ധികലശത്തില്‍ ഗൗരവം കൊടുക്കേണ്ട കാര്യമില്ലേ. ഇത്‌ കോമാളിത്തമാണ്‌. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍.

കോമാളിത്തരത്തെ കോമാളിത്തരമായി കണ്ട്‌ തള്ളിയാല്‍ മതി. ദളിത്‌ സ്‌ത്രീ കയറി ശുദ്ധി കലശം നടത്തിയാല്‍ അത്‌ കൂടുതല്‍ ഗൗരവതരമായ കുറ്റകൃത്യമായി.

മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനായിരുന്നു. അത്‌ ഒരക്രമവും ഇല്ലാതെ വൃത്തിയായി അദ്ദേഹം നടപ്പാക്കി. ചോരചിന്താതെ തന്നെ'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക