Image

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം: കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ്‌

Published on 02 January, 2019
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം: കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ്‌

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതെ സമയം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ സംസ്ഥാനത്തുട നീളം ഭക്തരുടെ ശക്തമായ പ്രതിഷേധം. കൊട്ടാരക്കരയില്‍ കടകള്‍ ഉടനീളം ഭക്തര്‍ അടപ്പിച്ചു. സ്ഥലത്ത് ഹര്‍ത്താല്‍ നടത്തുകയാണ്. ഗുരുവായൂരിലും നാമജപ പ്രതിഷേധം നടക്കുകയാണ്.

മന്ത്രി കടകംപള്ളിയ്ക്കെതിരെ ഭക്തര്‍ കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു. അതേ സമയം അതീവ ജാഗ്രതാ നിര്‍ദേശമാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തുട നീളമുള്ള പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനിടെ നേരത്തെ അറസ്റ്റിലായ ഭക്തരുടെയും കര്‍മ്മ സമിതി പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് റെയ്‌ഡ്‌ നടക്കുകയാണ്. പലരെയും കരുതല്‍ തടങ്കലില്‍ വെക്കുമെന്നാണ് സൂചന. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടിപ്പിക്കുകയും, അതിന്റെ മറവില്‍ യുവതികളെ ആചാര ലംഘനം നടത്താന്‍ ശബരിമലയില്‍ എത്തിക്കുകയും ചെയ്ത പ്രവര്‍ത്തി ഭക്തരോടുള്ള വഞ്ചന തന്നെയാണെന്നാണ് ഭക്തരുടെ പ്രതികരണം.

കൊച്ചിയില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പത്തനാപുരത്ത് ഭക്തര്‍ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്. റാന്നിയില്‍ ഭക്തര്‍ റോഡ് ഉപരോധിക്കുന്നു.കൊല്ലം പരവൂരില്‍ ഭക്തര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം നടത്തുന്നത്.

പലയിടത്തും അക്രമമാണ് നടക്കുന്നത്.കൊട്ടാരക്കര ഗണിപതി ക്ഷേത്രത്തിന്റെ വഴിപാട് കൌണ്ടര്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. റാന്നി - മൂവാറ്റുപുഴ റോഡ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. തൃശൂര്‍ വടക്കാഞ്ചേരിയിലും കൊടുങ്ങല്ലൂരിലും ആര്‍.എസ്.എസ് - ബി.ജെ.പി പ്രതിഷേധം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക