Image

യുവതികളെ സന്നിധാനത്ത് എത്തിച്ചത് ആംബുലന്‍സില്‍; രണ്ടാംഘട്ട വിമോചനസമരം തുടങ്ങുന്നുവെന്ന് കെ പി ശശികല

Published on 02 January, 2019
യുവതികളെ സന്നിധാനത്ത് എത്തിച്ചത് ആംബുലന്‍സില്‍; രണ്ടാംഘട്ട വിമോചനസമരം തുടങ്ങുന്നുവെന്ന് കെ പി ശശികല

 ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ സന്നിധാനത്ത് എത്തിച്ചത്. ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെ പി ശശികല കോട്ടയത്ത് പറഞ്ഞു.

പിണറായി രാജി വയ്ക്കുന്നതിനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുന്നുവെന്നും കെ പി ശശികല പറഞ്ഞു. ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കെ പി ശശികല അക്രമം നടത്തിയാല്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ പി ശശികല ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധവുമായി എല്ലാവരും രംഗത്തിറങ്ങണമെന്നും ശശികല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.

Join WhatsApp News
Ninan Mathulla 2019-01-02 06:26:37
BJP/RSS strategy to come to power was to create an issue where there is no issue and divide people and convert that to votes. The Supreme Court judgement, and the protest related to Sabarimala can be seen as part of that strategy. They are playing on the security feelings of people by presenting it as an attack on Hindus. Insecure people will fall into this. Beware of the conspiracy, and do not fall into the trap inadvertently. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക