Image

ഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2019
ഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കി
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ വിശ്വസികളുടെ ആത്മീയ പിതാവായി കഴിഞ്ഞ പതിനാറു വര്ഷം പ്രവര്‍ത്തിച്ചതിനു ശേഷം വിശ്രമ ജീവിതത്തിനായി കേരളത്തിലേക്ക് തിരികെ പോകുന്ന റെവ.ഡോ.മാത്യു പുഞ്ചയിലിന് യാത്രയയപ്പു നല്‍കി. ഡിസംബര്‍ 29 ന് മേരി ഓഫ് നസ്‌റത് സ്കൂളില്‍ വെച്ച് നടത്തിയ സമ്മേളനം സീറോമലബാര്‍ സമൂഹത്തിനു അച്ഛനോടുള്ള സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു .

വാഷിംഗ്ടണ്‍ പ്രദേശത്തെ കേരളാ കത്തോലിക്കാ ഇടവകളുടെ വികാരിമാരായ ഫാ.റോയ് മൂലേച്ചാലില്‍ , ഫാ.ജസ്റ്റിന്‍ പുതുച്ചേരില്‍ ,ഫാ.സെബി ചിറ്റിലപ്പള്ളി ,ഫാ.മൈക്കിള്‍ ഇടത്തില്‍,ഫാ.ബിനോയ് അക്കാലയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിത്യസഹായ മാതാ ഇടവകയെ സഹായിച്ചുകൊണ്ടിരിക്കുന്ന Mr.stephen Waechter , Mr.James Clifford ,Mr.Larry Cain എന്നിവര്‍ ഫാ.മാത്യു വിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു സംസാരിച്ചു.

2002 മുതല്‍ നാളിതുവരെ അച്ഛന്റെ സ്‌നേഹവും കരുതലും അഗാധമായ അറിവും തങ്ങളുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചക്ക് കാരണമായതായി ആശംസകള്‍ അറിയിച്ചു സംസാരിച്ച ഡോ.ജോസഫ് തോമസ്, വര്ഗീസ് ജോര്‍ജ്,ഫ്രാന്‍സിസ്പള്ളിപ്പറമ്പില്‍ ശാന്ത ചെറിയാന്‍, ഷാജി ജോസഫ് ജിജോ ജോസഫ്, ബിജു ഐസക്ക്, എന്നിവര്‍ പങ്കുവെച്ചു.

സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ തങ്ങളുടെ ആത്മീയഗുരുവിനു നല്‍കിയ സ്‌നേഹപ്രണാമം എന്നും ഓര്‍മ്മിക്കുന്ന ഒന്നായി. ഇടവക ഗായകസംഘവും,കുട്ടികളും,മരിയന്‍ ഗ്രൂപ്പും അച്ഛനോടുള്ള സ്‌നേഹാദരവുകള്‍ വരികളെഴുതി പാടിയപ്പോള്‍ അത് ആനന്ദമധുരമായി. മിഷന്‍ ഡയറക്ടര്‍ ഫാ.റോയി മൂലേച്ചാലില്‍, കൈക്കാരന്മാര്‍,ഇടവക പ്രധിനിധികള്‍ ചേര്‍ന്ന് അച്ഛന് ഇടവകയുടെ സ്‌നേഹോപകരം നല്‍കി.

ഇടവക സമൂഹം നല്‍കിയ സ്‌നേഹാദരവുകള്‍ക്കു ഫാ. മാത്യു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കൊണ്ട് എല്ലാവരോടുമുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചു.പതിനാറു വര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാത്ത നല്ല ഓര്‍മ്മകള്‍ തനിക്കു സമ്മാനിച്ചെന്നു പറഞ്ഞു മറുപടി പ്രസംഗം നടത്തി.

കൈക്കാരന്മാരായ ജാസ്മിന്‍ ജോസ് സ്വാഗതവും മനോജ് മാത്യു നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു.
യാത്രയയപ്പു സമ്മേളനത്തില്‍ തോമസ് സെബാസ്റ്റ്യന്‍ പ്രോഗ്രാം അവതാരകനായി. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം അവസാനിച്ചു.
ഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കിഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കിഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കിഫാ. മാത്യു പുഞ്ചയിലിന് യാത്രയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക