Image

വീണ്ടുമൊരു ഭ്രാന്താലയം (വാസുദേവ് പുളിക്കല്‍)

Published on 02 January, 2019
വീണ്ടുമൊരു ഭ്രാന്താലയം (വാസുദേവ് പുളിക്കല്‍)
ഇതൊരു ഭാന്താലയമെന്ന് കേരളത്തിന്
വിവേകാനാന്ദസ്വമികള്‍ പേരിട്ടപ്പോള്‍
സ്വാമികള്‍ കണ്ട ഭ്രാന്ത് മുളപൊട്ടിയത്
ജാതീയതയുടെ ജീര്‍ണ്ണതയില്‍ നിന്ന്.
അതിനിന്നേതാണ്ടറുതി വന്നെങ്കിലും
വ്യത്യസ്ഥമാം ഭാവപ്പകര്‍ച്ചയില്‍
കേരളമിന്നുമൊരു ഭ്രാന്താലയം

മനുഷ്യര്‍ക്കൊപ്പം വിഗ്രഹങ്ങളും രംഗത്ത്്.
മതമില്ലാവിശ്വാസികളാം പാര്‍ട്ടിക്കാരെ
എന്തിനീ കാപട്യത്തിന്‍ മുഖം മൂടി
ആള്‍ദൈവങ്ങളെയാരാധിക്കുന്നല്ലോ നിങ്ങളും.
ആറ്റിറമ്പിലെ വറും പാറക്കല്ലുകളല്ല ഞങ്ങള്‍
ശില്‍പ്പിയുടെ കരവിരുതിന്‍ സുന്ദര രൂപം.
താന്ത്രികമാം പൂജാവിധാനത്തിന്‍ നടുവില്‍
മിന്നും നെയ്‌വിളക്കുകളുടെ പ്രഭയില്‍
ബ്രാഹ്മണര്‍ തന്‍ മന്ത്രോച്ഛാരണത്താല്‍
ഈശ്വരീയപ്രസരമുള്ള വിഗ്രഹങ്ങള്‍ ഞങ്ങള്‍.
മുന്നില്‍ കൈ കൂപ്പി നില്‍ക്കും നിങ്ങളെ
അനുഗ്രഹിക്കും ദിവ്യചൈതന്യം ഞങ്ങള്‍.
വലിച്ചെറിയല്ലേ ഞങ്ങളെ പെരുവഴിയില്‍
ചവിട്ടിക്കൂട്ടാനായ് അവിശ്വാസികള്‍ക്ക്.
വിഗ്രഹങ്ങളുടെ പരിദേവനം കേള്‍ക്കാതെ
എടുത്തെറിയുന്നു വിഗ്രഹങ്ങളെ ചിലര്‍
വിഗ്രഹങ്ങളില്‍ കാല്‍ തട്ടി വീഴുന്നു ചിലര്‍
പൂര്‍വ്വസ്ഥിതിയില്‍ പ്രതിഷ്ഠിക്കാനായ്
മുണ്ടില്‍ പൊതിഞ്ഞതെടുക്കുന്നു ചിലര്‍.

രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു സംഘടന
പൊരുതുന്നു കുടുംബം സ്വനേട്ടത്തിനായ്.
ആദര്‍ശം വീറോടെ പ്രസംഗിക്കുന്നതും
ലംഘിക്കുന്നതും സ്ഥിരതയില്ലാത്തോര്‍.
നവോത്ഥാന സന്ദേശവുമായ്് വനിതാമതില്‍
അതിന്‍ പിന്നില്‍് പീഡനത്തിന്‍ വേദന.
സ്ത്രീകളലറുന്നു, കരയുന്നു, ഓടുന്നു
നടുറോഡിലൂടെ, കാനനപ്പാതയിലൂടെ.
ഭ്രാന്തചിത്തരായോടുന്നു ജനം നാലുപാടും.

മുഖം മറച്ച് രണ്ടു പേര്‍ സന്നിധാനത്തില്‍
മുഖം മൂടിക്കകത്ത് സ്ത്രീയോ പുരുഷനോ?
സ്ത്രീകളെന്ന് സര്‍ക്കാരും പോലീസുകാരും
ആ സ്ത്രീകളോടിയൊളിക്കുന്നു ജിവരക്ഷക്കായ്
എങ്ങും സംഘര്‍ഷവും കൊല്ലും കൊലയും.
ദൈവത്തിന്‍ നാട് സാത്താന് വഴിമാറുന്നു
വിജയകാഹളം മുഴുക്കുന്നു സര്‍ക്കാര്‍.
ശുദ്ധികലശത്തിനായ് നടയടക്കുന്ന തന്ത്രി
പുത്തരിയല്ല ക്ഷേത്രങ്ങളില്‍ ശുദ്ധികലശം
രോഗം മാറി ശരീരം ശക്തിയാര്‍ജ്ജിക്കും പോല്‍
ശുദ്ധികലശത്താല്‍ ക്ഷേത്രം വീണ്ടും പവിത്രം
ആചാരം ലംഘിച്ചതര്‍ത്ഥശൂന്യമായെന്ന് ഭക്തര്‍.
മാനിക്കയില്ല വിധിയെന്നവരാണയിടുമ്പോള്‍
വെല്ലു വിളിക്കപ്പെടുന്നു നിയമസംവിധാനം.
ജീവിത താല്‍പര്യങ്ങളെ ഉപസംഹരിച്ച്
തിരോധാനം ചെയ്ത സീതയെ പോല്‍
അപ്രത്യക്ഷമാകുന്നു നീതിന്യായങ്ങള്‍.
വ്യഥിതമാനസരായ് നോക്കി നില്‍പ്പൂ
നിയമം മാനിക്കും രാജ്യസ്‌നേഹികള്‍.

ഭ്രാന്തന്മാര്‍ തന്‍ ആലയം ഭ്രാന്താലയം
കേരളമീ പേരിന്നര്‍ഹത നേടുന്നു വീണ്ടും.
Join WhatsApp News
Sudhir Panikkaveetil 2019-01-03 17:24:36
.വിഗ്രഹാരാധന തെറ്റാണെന്നു മറ്റു മതങ്ങൾ 
പറഞ്ഞപ്പോൾ അവർ സ്വപ്നത്തിൽ കൂടി 
കരുതിയിട്ടുണ്ടാകില്ല വിഗ്രഹത്തിനു ജന
സമാധാനം നശിപ്പിക്കാനും,  പൊതുമുതൽ 
തല്ലിപൊളിക്കാനും, സർക്കാർ നിയന്ത്രിക്കുന്ന 
പൊതു വാഹനങ്ങൾക്ക് മൂന്നരക്കോടിയോളം 
രൂപ നഷ്ടം വരുത്താനും,  ഒരാളുടെ ജീവൻ 
എടുക്കാനും, മനുഷ്യരെ തമ്മിൽ തമ്മിൽ 
തല്ലിക്കാനും കഴിവുണ്ടെന്നു. മാത്രമോ സ്ത്രീ 
അടുക്കൽ വന്നാൽ ബ്രഹ്മചര്യം     നഷ്ടപ്പെടുന്ന 
ദൗർബല്യവും.ആളുകളെ രക്ഷിക്കുന്നതിലല്ല 
അവരെ സംഹരിക്കുന്നതിൽ ആണോ വിഗ്രഹത്തിന്റ  
ശക്തിയെന്നും മറ്റു മതക്കാർ സംശയിച്ചെക്കാം. സാക്ഷര കേരളമേ 
ലജ്ജിക്കുക.  
ഉടക്കുക വിഗ്രഹങ്ങളെ, തല്ലി ഉടക്കുക 2019-01-03 19:31:17

നമ്മുടെ മുന്നോട്ട് ഉള്ള പാതയില്‍ തടസം ഉണ്ടാക്കുന്ന മര്‍ക്കടം ആണ് വിഗ്രഹങ്ങള്‍.

Idol is a state of mind you reach when you cannot go beyond.  Reaching the Buddha stage is only a goal and not the ultimate goal. So, according to Buddhism on your paths of dharma if you reach Buddhahood kill him and go beyond and keep repeating it. Likewise, freedom from knowledge is important. Your knowledge is an Idol you created, you have to kill it and free your mind to learn and embrace more. Rabbinic philosophy explains it more beautifully. Walk forward, arise and walk forward from what you are. What you are- sick, hungry, depressed- all are Idols, do not seek comfort in your handicap, but leave them behind, arise and walk forward. Gospel of Mathew copied this wrongly in the ‘sermon on the mount’ and each handicap was promised a good reward. In reality, it meant do not sit idle and take rescue or comfort in what you are, but think, evaluate and walk forward from it. We can see it more clarified in the story of the paralyzed man. Jesus is telling him, arise and walk away from being paralyzed.

Humans made idols in the imagination and later moulded them to physical shape. Your personal Philosophy, religion, faith, politics, character, attitude- all are Idols you have made as you grew up. You have to break those idols standing hindering your way. Any living being which refused change is gone forever. So, wakeup, learn more, throw away old Idols from your brain and embrace the new, but let that be a cycle; one in tune with the Cosmic energy the dance of creation & destruction to form a new one. Yes, throw away, break your stone age Philosophy, religion and attitude. Kill all that obstruction on your paths of Dharma to be a human.  -andrew

സംശയം 2019-01-03 21:31:15
വായനക്കാരുടെ സൌകര്യത്തിനായി ദയവായി തലക്കെട്ടിനോടൊപ്പം കവിതയെന്നോ ലേഖനമെന്നോ ചേർക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക