Image

ഹര്‍ത്താല്‍ : യാത്രക്കാര്‍ക്ക് വിമാന കമ്ബനികളുടെ മുന്നറിയിപ്പ്

Published on 03 January, 2019
ഹര്‍ത്താല്‍ : യാത്രക്കാര്‍ക്ക് വിമാന കമ്ബനികളുടെ മുന്നറിയിപ്പ്

 ശബരിമല വിഷയത്തില്‍ പ്രതിഷേധിച് നടന്നു കൊണ്ടിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ വിമാന കമ്ബനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയില്‍ ബുദ്ധിമുട്ടുണ്ടാവാനുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് കമ്ബനികള്‍ അറിയിച്ചു.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്താനുള്ള യാത്രക്കാര്‍ക്കാണ് അറിയിപ്പ്. എയര്‍ ഇന്ത്യക്ക് പുറമെ ജെറ്റ് എയര്‍വേയ്സ്, ഇന്റിഗോ, വിസ്താര എന്നീ വിമാന കമ്ബനികളാണ് സോഷ്യല്‍ മീഡിയ വഴി യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക