Image

കാത്തിരിപ്പ് - (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 03 January, 2019
കാത്തിരിപ്പ് - (കവിത: ജയശ്രീ രാജേഷ്)
വേനല്‍ തന്‍ വഴി നീളെ വര്‍ഷത്തിനായ് കാത്ത്......
ശിശിരമോ വഴി മാറും ചേലൊത്ത വസന്ത കേളിക്കായ്......

പുലരി തന്‍ മാറിലെ പൊന്‍മാല്യമായ് തീര്‍ന്നിടാന്‍...
ഉഷസ്സില്‍ മഞ്ഞു കണംതന്‍ സ്ഫുരിണിത......

സന്ധ്യയോ കുങ്കുമരാശി കുടഞ്ഞിടാന്‍ 
സായന്തന സൂര്യ ചുംബനമേല്‍ക്കവേ.....

രാവിന്റെ മാറില്‍ പടര്‍ന്നിടാന്‍
രാത്രി മഴ തന്‍ നിശാഗന്ധി സൗരഭ്യം....

രാപ്പാടി തന്‍ഈണമായ് തീരുവാന്‍
നിശതന്‍ അന്ത്യയാമങ്ങളെങ്ങോ കൊതിക്കുന്നു......

പാഴ്മുളന്തണ്ടിന്റെ ശ്രുതിയായ് മാറേണം
സ്‌നേഹത്തിനാഴിയാം മിഴികളിലെരിയണം......

മിഥ്യതന്‍ കൊട്ടാരം കെട്ടുന്നൊരീ മൈക്കണ്ണി
വീണ്ടുമൊരു ജന്മമൊരപ്പൂപ്പന്‍താടിയായ്.....

അര്‍ത്ഥപൂര്‍ണമെന്നു വ്യര്‍ത്ഥമായ് ചിന്തിച്ച്
കാത്തിരിപ്പായ് തീരുന്നു  കാലങ്ങളത്രയും........



കാത്തിരിപ്പ് - (കവിത: ജയശ്രീ രാജേഷ്)
Join WhatsApp News
Rajan Kinattinkara 2019-01-03 05:57:46
Good Thought Jayasree....

അര്‍ത്ഥപൂര്‍ണമെന്നു വ്യര്‍ത്ഥമായ് ചിന്തിച്ച്
കാത്തിരിപ്പായ് തീരുന്നു  കാലങ്ങളത്രയും........ 
നാരായണൻകുട്ടി .ആർ 2019-01-04 04:52:42
അപ്പൂപ്പൻ താടിയായ് ജനിക്കട്ടെ എന്നു ശപിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക