Image

ഇന്ന് ഏറ്റവും വെറുക്കുന്നത് മദ്യപാനത്തെ :ദേവി അജിത്

Published on 03 January, 2019
ഇന്ന് ഏറ്റവും വെറുക്കുന്നത് മദ്യപാനത്തെ :ദേവി അജിത്

വളരെ ചെറുപ്പത്തില്‍ നിര്മാതാവായി അരങ്ങേറിയ ആളാണ് . പിന്നീട് സിനിമയില്‍ സഹതാരമായും മറ്റും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. തന്റെ മദ്യപാനത്തെ പറഞ്ഞിട്ടുണ്ട് ദേവി അജിത് . അതില്‍ നിന്നും മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. 


മകള്‍ക്കു വേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചതെന്നും ദേവി അജിത്ത് പറയുന്നു. ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം.

ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രചോദനം നിര്‍മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്ബത്തുള്ള നിര്‍മാതാവായി മാറി.

മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത്ത് പറഞ്ഞു. 22ാം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മ കള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തുവെന്നും ദേവി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക