ഡിട്രോയിറ്റ്. ഡിട്രോയിറ്റ് വിന്‍സര്‍
കെസിഎസ് ക്രിസ്മസ് ആഘോഷവും ജനറല്‍ ബോഡിയും ഇലക്ഷനും വാറന്‍ സിറ്റിയിലുള്ള
സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 29-നു
നടന്നു.പ്രസിഡന്റ് രാജു കക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന
പൊതുസമ്മേളനത്തില്‍ മുന്നോടിയായി സാന്താക്ലോസ് സമ്മേളന നഗരി സന്ദര്‍ശനം
നടത്തി കുട്ടികള്‍ക്ക് മുട്ടായി വിതരണം ചെയ്തു.
സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ ജെമി പുതുശ്ശേരി ക്രിസ്തുമസ് സന്ദേശം
നല്കി.തുടര്‍ന്ന് നടത്തിയ ജനറല്‍ബോഡിയില്‍ വളരെ സുപ്രധാനമായ കാര്യങ്ങള്‍
ഡിട്രോയിറ്റ് കെസിഎസ് വിന്‍സര്‍ ജനറല്‍ബോഡി ചര്‍ച്ച ചെയ്തു തീരുമാനിച്ചു.
വരുന്ന രണ്ടുവര്‍ഷത്തെ ഡിട്രോയിറ്റ് കെസിഎസ് വിന്‍സര്‍ ക്നാനായ സമൂഹത്തെ
നയിക്കുവാന്‍ പ്രസിഡന്റായി ബിജു ഫ്രാന്‍സിസ് കല്ലേലിമണ്ണില്‍, വൈസ്
പ്രസിഡണ്ടായി ആശ പുല്ലുകാട്ട്, .ജനറല്‍ സെക്രട്ടറിയായി ടോംസ്
കിഴക്കേകാട്ടില്‍, .ജോയിന്റ് സെക്രട്ടറിയായി ജിന്‍സ് താനത്ത്, ട്രഷററായി
ബോബി ഈന്തുംകാട്ടില്‍, .നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായി സിറിള്‍
വാലിമറ്റത്തില്‍, മിനി കോട്ടൂര്‍,കമ്മിറ്റി മെംബേര്‍സ് ആയി സുനില്‍ മാത്യു
, എബ്രഹാം ചക്കുങ്കല്‍,ജിത്തു പൊക്കത്താനം, കെ.സി.വൈ.ല്‍ പ്രസിഡണ്ടായി
സാറ മാത്യു, വൈസ് പ്രസിഡന്റ് സിന്ധ്യ കിഴക്കേകാട്ടില്‍,സെക്രട്ടറി സ്നേഹ
മരങ്ങാട്ടില്‍,ജോയിന്സെക്രട്ടറി നൈല തേകാലകാട്ടില് വിമന്‍സ് ഫോറം
പ്രസിഡണ്ട് ആയി ഷാന്റി കോട്ടൂര്‍, കിഡ്സ് ക്ലബ് കോര്‍ഡിനേറ്ററായി
ക്രിസ്റ്റല്‍ ഇലക്കാട്ട് എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.
ഫിലിപ്പ് കോര, സ്റ്റെല്ല സ്റ്റീഫന്‍,ജൂബി ചക്കുങ്കല്‍ എന്നിവര്‍ ഇലക്ഷന് ഓഫീസേഴ്സ് ആയിരുന്നു.
പുതിയ കെസിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍
ജെമി പുതുശ്ശേരി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ഏകദേശം
പത്തര മണിയോട് കൂടി യോഗം സ്നേഹവിരുന്നിനു ശേഷം സമാപിച്ചു.