Image

ശനിയാഴ്ച 132മത് സാഹിത്യ സല്ലാപം മാനസികാരോഗ്യം പഠനം

Published on 03 January, 2019
ശനിയാഴ്ച 132മത് സാഹിത്യ സല്ലാപം മാനസികാരോഗ്യം പഠനം
ഡാലസ്: 2019 ജനുവരി അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മനുഷ്യരിലെ മാനസികാരോഗ്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠനമായാണ് നടത്തുന്നത്. ജീവ ശാസ്ത്രത്തിലും സൈക്കൊളജിയിലും അദ്ധ്യാപനത്തിലും ബിരുദാനന്തരബിരുദം ഉള്ള, കോളേജ് അദ്ധ്യാപകനും ഡാലസ് കൌണ്ടി ജയിലിലെ മെന്റല്‍ ഹെല്‍ത്ത് ലൈസനുമായ പ്രൊഫ. കോശി വര്‍ഗീസ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. ഈ വിഷയത്തില്‍ അറിവുള്ള ധാരാളം മനഃശാസ്ത്ര പണ്ഡിതര്‍ ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. മനുഷ്യരില്‍ ഭൂരിഭാഗവും മാനസിക രോഗങ്ങള്‍ക്ക് അടിമകളാണ് എന്ന സത്യം നാം അംഗീകരിച്ചെ മതിയാകൂ. എങ്ങനെ മാനസികാരോഗ്യം നില നിര്‍ത്താം എന്ന് അറിയേണ്ടത് ഒരു അത്യാവശ്യ സംഗതി തന്നെയാണ്. മനുഷ്യര്‍ ആലോചിക്കാതെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാമൂലുകളുടെയും പുറകെ പോയി നശിക്കുന്നത് അവര്‍ക്ക് നല്ല മാനസികാരോഗ്യം ഇല്ലാത്തതിനാലാണ്. പ്രൊഫ. കൊശിയുമായി സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘രണ്ടാമൂഴം’ എന്ന പേരിലാണ് നടത്തിയത്. ഇന്ത്യയിലും വിദേശത്തും ഹൃദയാരോഗ്യ പരിപാലന രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം. പി. രവീന്ദ്രനാഥിന്‍റെ ‘രണ്ടാമൂഴം’ എന്ന ഏറ്റവും പുതിയ പുസ്തകമാണ് ഈ സാഹിത്യ സല്ലാപത്തില്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കിയത്. തന്‍റെ സഹോദരിയില്‍ നിന്ന് വൃക്ക സ്വീകരിച്ചിട്ട് 23 ആണ്ടുകള്‍ പിന്നിടുന്ന ഡോ. എം. പി. രവീന്ദ്രനാഥിന്‍റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്‍റെ പ്രതിപാത്യ വിഷയം. ഡാലസ്സില്‍നിന്നുമുള്ള നിസ്സി എബ്രഹാം എഴുതിയ പുസ്തക പരിചയം ജേക്കബ് ജയിന്‍ വായിച്ചു. ഡോ. രവീന്ദ്രനാഥനും അദ്ദേഹവുമായി അടുത്ത അറിവും പരിചയവുമുള്ള സുഹൃത്തുക്കളും സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിച്ചു. മലയാളികളെ ബാധിക്കുന്ന വൃക്ക രോഗങ്ങളെക്കുറിച്ചും അതിന്‍റെ ചികിത്സവിധികളെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിനെയും അദ്ദേഹത്തിന്‍റെ മറ്റു സാഹിത്യ സൃഷ്ടികളെയും കുറിച്ചും കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ ഈ സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഡോ. സുശീല രവീന്ദ്രനാഥന്‍, രാജു തോമസ്, ജോസ് ഓച്ചാലില്‍, പി. പി. ചെറിയാന്‍, ജോസഫ് പോന്നോലി, സജി കരിമ്പന്നൂര്‍, ബാബുജി മാരാമണ്‍, ജോര്‍ജ് വര്‍ഗീസ്, തോമസ് ഫിലിപ്പ് റാന്നി, മേരി ജോസ്, രാജമ്മ തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, ഡോ. കുര്യാക്കോസ്, ഡോ. തെരേസ ആന്റണി, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് തോമസ്, ചാക്കോ ജോര്‍ജ്ജ്, അലക്‌സാണ്ടര്‍ വര്‍ഗീസ്, ജേക്കബ് സി. ജോണ്‍, ജോസഫ് മാത്യു, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന് സാഹിത്യ സല്ലാപം ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയുണ്ടായി.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക