Image

അമേരിക്കയിലെ ആദ്യത്തെ മലയാള നോവല്‍ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ജീവിതത്തിന്റെ കണ്ണീര്‍ (ഒരു വിഹഗവീക്ഷണം: എ.സി. ജോര്‍ജ്)

Published on 03 January, 2019
അമേരിക്കയിലെ ആദ്യത്തെ മലയാള നോവല്‍ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ജീവിതത്തിന്റെ കണ്ണീര്‍ (ഒരു വിഹഗവീക്ഷണം: എ.സി. ജോര്‍ജ്)

കാതിനും മനസ്സിനും ഇമ്പം പകരുന്ന ഹൃദയഹാരിയായ പഴയകാലസിനിമാ-നാടക ഗാനങ്ങള്‍, ഓള്‍ഡ്ഈസ്‌ഗോള്‍ഡ് എന്ന പേരില്‍കുറഞ്ഞ പക്ഷം അല്‍പ്പം പ്രായംചെന്ന മലയാളികള്‍ ഇന്നും നെഞ്ചിലേറ്റിആസ്വദിക്കാറുണ്ടല്ലോ. അതുപോലെ പഴമക്കാര്‍ചില പഴയകാല നോവലോകഥയോതാല്‍പ്പര്യത്തോടെവീക്ഷിക്കാറുണ്ട്. പാമ്പും പഴകിയതാണുത്തമംഎന്നൊരുചൊല്ലുണ്ടല്ലൊ. 1974 മുതല്‍ അമേരിക്കയില്‍അതിവസിക്കുന്ന ജോര്‍ജ്മണ്ണിക്കരോട്ട്‌വിവിധ മലയാളസാഹിത്യശാഖയില്‍ പ്രഗല്‍ഭനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെതൂലികയില്‍ നിന്നുവിരിഞ്ഞ ജീവിതത്തിന്റെകണ്ണീര്‍ എന്ന കണ്ണുനീരില്‍കുതിര്‍ന്ന, എന്നാല്‍സന്തോഷശുഭപര്യവസാനമായിതീര്‍ന്ന കഥയുടെ നോവല്‍ആവിഷ്കാരത്തെ പറ്റി ഒരു ഹ്രസ്വ പഠനവുംആസ്വാദനവുമാണീലേഖനം.

ജീവിതത്തിന്റെകണ്ണീര്‍,നാട്ടിലെ, കേരളത്തിലെസംഭവവികാസങ്ങളുംകഥാപാത്രങ്ങളുംജീവിതചുറ്റുപാടുകളും കണ്ടുകൊണ്ടെഴുതുകയുംചിത്രീകരിക്കുകയുംചെയ്തു. 1974 മുതല്‍ അമേരിക്കയില്‍സ്ഥിരതാമസമാക്കിയജോര്‍ജ്മണ്ണിക്കരോട്ട് 1982ല്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചു കൊണ്ട് അമേരിക്കയിലെ മലയാള നോവല്‍പ്രസ്ഥാനത്തിന് തുടക്കംകുറിച്ചുഎന്നു പറയാം. കേരളത്തിനു വെളിയില്‍ ഉപജീവനത്തിനായി പറിച്ചു നടപ്പെടുന്ന മലയാളികളെ പൊതുവില്‍സൗകര്യത്തിനായോ അടയാളപ്പെടുത്തുവാനോ ആയിട്ട് പ്രവാസികള്‍ എന്നുവിളിക്കാറുണ്ട്. എത്ര കാലംകഴിഞ്ഞാലുംഏതൊരു പ്രവാസിയുടെ മനസ്സിലും നിത്യഹരിതമായി പൂത്തുലഞ്ഞു നില്‍ക്കുന്നതാണ് ജന്മദേശമായകേരളംഅല്ലെങ്കില്‍കേരള നാടിന്റെസ്മരണകള്‍. നോവലിസ്റ്റ്മണ്ണിക്കരോട്ട് യു.എസ്സില്‍സ്ഥിരതാമസമാക്കുന്നതിനു മുമ്പു തന്നെ കേരളംവിട്ട്‌വടക്കെ ഇന്ത്യയിലെവിവിധ ഭാഗങ്ങളില്‍അതിജീവനം നടത്തിയകാലഘട്ടങ്ങളിലാണീ നോവല്‍എഴുതിയതെന്ന്‌രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍കേരളത്തിലെഗൃഹാതുരഇതിവൃത്തം ആധാരമാക്കിഅക്കാലത്ത്എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത് യു.എസ്സില്‍എത്തിയതിനു ശേഷമാണെന്നുംസാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ജന്മഭൂമിയായ മധ്യകേരളത്തിന്റെസാമൂഹ്യസാംസ്കാരികരാഷ്ട്രീയ അന്തരീക്ഷവുംമണ്ണിന്റെഗന്ധവുംജീവിത നിരീക്ഷണങ്ങളുംവിലാപങ്ങളുംസന്തോഷങ്ങളുംദുഃഖങ്ങളും ആ കാലഘട്ടത്തിന് അനുയോജ്യമാംവിധം കോര്‍ത്തിണക്കിജീവിതഗന്ധിയായിജീവിതത്തിന്റെകണ്ണീര്‍ചിത്രീകരിച്ചിരിക്കുന്നുഎന്നു നിസംശയം പറയാം. സാമൂഹ്യ പ്രബുദ്ധതയോടെ, പ്രതിബദ്ധതയോടെ നേരെചൊവ്വെ നോവലിസ്റ്റ് കഥ പറയുന്നു. വരന് മതിയായസ്ത്രീധനം കൊടുക്കാന്‍ വശമില്ലാതെശപിക്കപ്പെട്ട ജന്മങ്ങളായിഈയാംപാറ്റകളെ പോലെഎരിഞ്ഞടങ്ങുന്ന ദരിദ്ര കുടുംബങ്ങളിലെഅംഗങ്ങള്‍ നേരിടുന്ന വിഷമതകള്‍ നോവലിസ്റ്റ് കഥയിലൂടെഹൃദയസ്പര്‍ശിയായിവരച്ചുകാട്ടുന്നു. സ്ത്രീധനത്തിനെതിരായിഅന്നുംഇന്നുംകോടതി നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങള്‍ പാസാക്കിയിട്ടെന്തുകാര്യം. അതെല്ലാം പാലിക്കപ്പെടുന്നുണ്ടൊ? ഈ നോവലിന് ഒരാസ്വാദന കുറിപ്പെഴുതുമ്പോള്‍ തന്നെ കേരളത്തിലെചിലസ്ഥലങ്ങളില്‍ കാണാന്‍ കഴിയുന്നത് പരോക്ഷമായിട്ട്‌കോടതിവിധിക്കെതിരെശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍സ്ത്രീകളടക്കംസമരംചെയ്യുന്നവരേയുംകോടതിവിധി ലംഘിക്കുന്നവരേയുമാണ്. നിയമങ്ങളും നിയമലംഘനങ്ങളും ഈ കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ എന്ന പോലെഇന്നും പ്രസക്തമാണ്. ഭാഷയിലുംസംസ്കാരത്തിലുംരൂപത്തിലും ഭാവത്തിലുംഅടിസ്ഥാനപരമായിവലിയമാറ്റങ്ങള്‍ ഇന്നും അന്നത്തേക്കാള്‍വന്നിട്ടില്ലായെന്നതിനാല്‍ ഈ നോവലിന്റെഇതിവൃത്തത്തിനും ഘടനക്കും ഇന്നും പ്രസക്തിയുണ്ട്. വായനക്കാരനെ ആദ്യംമുതല്‍ അവസാനം വരെആകാംക്ഷയുടെമുള്‍മുനയില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ട്ഉദ്വേഗജനകങ്ങളായ സംഭവങ്ങളിലൂടെകൊണ്ടു പോകുന്നതില്‍ നോവലിസ്റ്റ്‌വിജയിച്ചിട്ടുണ്ട്. കഥയുടെആരംഭംതന്നെ സംഭ്രമജനകമാണ്. മാത്തന്‍ എന്ന ചട്ടമ്പി കഥാനായികയായശാലീന സുന്ദരിലീനയെ കടന്നുപിടിച്ച്മറ്റു ചട്ടമ്പികളുടെ സഹായത്തോടെവായുംമൂക്കുംമൂടിക്കെട്ടിഅതിക്രൂരമായി വലിച്ചിഴച്ചുകൊണ്ടുപോകുന്ന സംഭവംകഥാകൃത്ത് വളരെയധികംറിയലിസ്റ്റിക്കായി അഭ്രപാളിയിലെന്നപോലെ കടലാസില്‍ പകര്‍ത്തിയിരിക്കുന്നു. അതോടെ നോവലിലെ കഥ അനര്‍ഗളം അനാവരണംചെയ്യപ്പെടുകയാണ്.

ദാരിദ്ര്യത്തിന്റചൂളയില്‍ പിറന്നുവീണലീന എന്ന സൗന്ദര്യവതിയുടെദുഃഖങ്ങളും, ശോകങ്ങളും, കണ്ണീരും, കഷ്ടപ്പാടുകളുമാണ് ഈ കഥയിലെകേന്ദ്രബിന്ദു. ലീന തന്നെയാണ് കഥയിലെ നായികയും, കഥ തന്നെ ആരംഭംമുതല്‍ അവസാനം വരെകൊണ്ടുപോകുന്ന ഏറ്റവുംമിഴിവുള്ളകഥാപാത്രവും. ഔസേഫ് ചേട്ടന്‍-കൊച്ചേലി ദാമ്പത്യ വല്ലരിയില്‍മൂന്നുകുസുമങ്ങള്‍ ലീന, ജോയി, ലിസ. അതില്‍ഒരേയൊരു ആണ്‍തരിയായിരുന്ന ജോയിചെറുപ്പത്തിലെ മരണപ്പെട്ടു. താമസിയാതെ അപ്പന്‍ ഔസേഫ്‌ചേട്ടനും നിര്യാണം പ്രാപിച്ചു. മാതാവ്‌കൊച്ചേലിരോഗബാധിതയായികിടപ്പിലുമായി. വളരെകഷ്ടപ്പെട്ടിട്ടാണെങ്കിലുംലീന ഹൈസ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാട്ടിലെസ്ഥിരം ചട്ടമ്പികളുടെ വിഹാരകേന്ദ്രത്തിനടുത്തായിരുന്നുലീനയുടെ ഭവനം. സൗന്ദര്യത്തിന്റെ നിറകുടമായലീനയെ വശത്താക്കാനും ഉപയോഗിക്കാനും മാത്തന്റെ നേതൃത്വത്തിലുള്ള ചട്ടമ്പി പൂവാലന്മാര്‍ ശ്രമമായി. ലീനയുടെ ഒരു പേടിസ്വപ്നമായി ഈ തെരുവു പൂവാലഗുണ്ടകള്‍ മാറി. മദ്യത്തിന്റേയുംമയക്കുമരുന്നിന്റേയുംമഹിളകളുടേയും ലഹരിതേടികഴിയുന്ന ചട്ടമ്പി സംഘംഅവിടത്തെ പോലീസ് അധികാരികളുടെ സഹകരണ അനുഗ്രഹ ആശംസകളോടെ ആ നാട്ടില്‍ പരക്കെ അക്രമങ്ങള്‍, ബലാല്‍സംഗങ്ങള്‍, കൊലപാതകങ്ങള്‍, മറ്റു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍യഥേഷ്ടം നടത്തിയിരുന്നു.
അമ്മക്കു മരുന്നു വാങ്ങുവാന്‍ പോയ അവസരത്തില്‍ ചട്ടമ്പികള്‍ ലീനയെ പിടിക്കാന്‍ വട്ടമിട്ട അവസരത്തില്‍ അവരില്‍ നിന്നുവഴുതിമാറിയലീന കാറോടിച്ചു വന്ന ജോണിയുടെകാറിന്റെ മുമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പണക്കാരനായ ജോണിലീനയെരക്ഷിച്ചുആശുപത്രിയിലാക്കിശുശ്രൂഷിച്ചു. ഈ സംഭവത്തിലൂടെലീന ജോണിയില്‍ആകൃഷ്ടയായി. ഇരുവരും തമ്മില്‍ പ്രണയം നാമ്പിട്ടു. അനവധി വിഘ്‌നങ്ങളിലൂടെ അവരുടെ അനുരാഗപൊയ്ക നിശ്ചലമായിഒഴുകി. അതിനിടയില്‍ലീനക്കു ഒരു വിവാഹാലോചന വന്നു. വരനും വീട്ടുകാര്‍ക്കുംലീനയെഇഷ്ടമായതോടെ ഏകപക്ഷീയമായി രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച്‌വിവാഹം ഉറപ്പിച്ചു. എന്നാല്‍ലീന തന്റെഇഷ്ടകാമുകനെ തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ലീനയുടെകാമുകനായ ജോണിയുടെ സമ്പന്നനായ പിതാവ് പൗലോസ്‌വക്കീലിന് മകന്റെ പ്രേമബന്ധംഇഷ്ടപ്പെട്ടില്ല. ഒരു വന്‍തുക സ്ത്രീധനമായി മകന്‍ ജോണിമറ്റാരെയെങ്കിലുംവിവാഹംകഴിച്ചാല്‍കിട്ടുന്നത് നഷ്ടമാക്കാന്‍ പൗലോസ്തയ്യാറല്ലായിരുന്നു. അതിനാല്‍ജോണിയുടെ പിതാവ് പൗലോസ്‌വക്കീല്‍ജോണിയുംലീനയുമായുള്ള പ്രേമബന്ധം തകര്‍ക്കാന്‍ കരുക്കള്‍ നീക്കി. ലീനയുടെമാതാവ്‌രോഗംമൂര്‍ച്ഛിച്ച്അത്യാസന്ന നിലയിലെത്തിയ രാത്രിയില്‍തന്നെ ഡോക്ടറെവിളിക്കാന്‍ ലീന പുറപ്പെട്ടു. ആ രാത്രിയില്‍തന്നെ മാത്തന്‍ നേതൃത്വംകൊടുക്കുന്ന കൊള്ളസംഘത്തിന്റെ പിടിയിലായലീന ചട്ടമ്പിക്കൂട്ടത്തിന്റെഉല്ലാസ ഭവനവുംകേന്ദ്രവുമായ മലയിടുക്കിലെകൂടാരത്തില്‍കള്ളും പാര്‍ട്ടിയുംകഞ്ചാവുംവേശ്യവൃത്തിയുംകൂട്ടിക്കൊടുപ്പും നിര്‍ബാധം തുടര്‍ന്നിരുന്നകേന്ത്രത്തില്‍എത്തപ്പെട്ടു. മാദകമോഹിനിയായസരോജം ആ കൂടാരത്തിലെവേശ്യകളുടെ നേതൃത്വം അലങ്കരിച്ചു.സരോജയുടെ നേതൃത്വത്തില്‍ അന്നത്തെ രീതിയിലുള്ളകാബറെ നൃത്തങ്ങളുംഅരങ്ങുതകര്‍ത്തിരുന്നു. ആ അവിശുദ്ധ കൂടാരത്തിലെത്തിയലീന പല്ലും നഖവും ഉപയോഗിച്ച് ആ കാമവെറിയന്മാരോട്എതിരിട്ട് നിന്നു. കൊള്ളസംഘത്തോടൊപ്പംസുഖിക്കാനും പണം സമ്പാദിക്കാനും ലീന സ്വമനസ്സാലെ പോയതാണെന്ന കിംവദന്തിയും നാടാകെ പരന്നു, ലീനയുടെകാമുകനായ ജോണിയുംഅതുവിശ്വസിച്ചു. ഇതിനകംലീനയുടെമാതാവ്‌കൊച്ചേലിരോഗംകലശലായി മരണത്തിനു കീഴടങ്ങി. എന്തായാലുംജോണിയുടെ പരാതിയില്‍ പോലീസ് അന്വേഷണവുംഊര്‍ജ്ജിതമായിരുന്നു. വഴങ്ങാതിരുന്ന ലീനയെ തെമ്മാടി മാത്തന്‍ ബലാല്‍ക്കാരമായിഓരോഅടിവസ്ത്രവും പിച്ചിച്ചീന്തിഎടുക്കുന്നതിനിടയിലാണ്കൂടാരത്തില്‍ഇരച്ചുകേറി പോലീസ്‌റെയിഡു നടത്തിലീനയെരക്ഷിച്ചത്.

തിരിച്ചുനാട്ടിലെത്തിയലീനയെ നാട്ടുകാര്‍സത്യമറിയാതെഒരുതരംപുഛരസത്തിലാണുവീക്ഷിച്ചത.്അയല്‍പക്കത്തെ അന്നചേടത്തിയുടെസംരക്ഷണയിലായിരുന്ന കൊച്ചനുജത്തിലിസയേയുംഎടുത്തുകൊണ്ട്‌ലീന അകലെ ഒരു ഗ്രാമത്തിലെത്തിജീവിക്കാനായിതെരുവിലിറങ്ങി ഭിക്ഷതെണ്ടാനൊരുങ്ങി. ഇതിനിടയില്‍മാത്തന്റെഗുണ്ടാസംഘത്തില്‍ നിന്ന് മാനസാന്തരപ്പെട്ട്‌നല്ലവനായിവേര്‍പിരിഞ്ഞുവന്ന പാപ്പി,ജോണിയെഎല്ലാസത്യാവസ്ഥയുംഅറിയിച്ചു. തെറ്റിദ്ധാരണയെല്ലാം മാറിയജോണിലീനയെതേടിയിറങ്ങി. പട്ടിണിയിലും നിരാശയിലുംഞെരിഞ്ഞമര്‍ന്ന ലീന ഒക്കത്ത് കുഞ്ഞനുജത്തിലിസയുമായിആത്മഹത്യചെയ്യാനായിതീവണ്ടിപാളത്തിലെത്തി. എവിടെനിന്നോ മാത്തന്‍ തീവണ്ടിപാളത്തില്‍കയറിലീനയെകടന്നു പിടിച്ചു. മരിക്കാന്‍ പോകുന്ന ലീനയെ പിടിച്ച് ബലാല്‍സംഗംചെയ്യുകയായിരുന്നുമാത്തന്റെ ഉദ്ദേശ്യം. എന്നാല്‍വളരെശക്തിയായിലീന മാത്തനെ തള്ളിയിട്ട്തിരിച്ചടിച്ചു. ഇതിനിടയില്‍കൊടുങ്കാറ്റുപോലെകാറില്‍ പറന്നെത്തിയജോണി പാപ്പിയുടെസഹായത്തോടെലീനയേയുംലിസയേയുംരക്ഷിച്ചു. പാളത്തില്‍കുടുങ്ങിയദുഷ്ടനായ മാത്തന്‍ എതിരെ വന്ന തീവണ്ടിക്കടിയില്‍ പെട്ട് ശരീരം ഛിന്നഭിന്നമായി മരണപ്പെട്ടു.

മനംമാറിയജോണിയുടെ പിതാവ് പൗലോസ്‌വക്കീലിന്റെ അനുഗ്രഹ ആശംസകളോടെജോണിയുടേയുംലീനയുടേയുംവിവാഹംസമംഗളം നടക്കുന്നതോടെജീവിതത്തിന്റെദുഃഖപൂരിതമായ ആ കണ്ണീര്‍ഒരാനന്ദകണ്ണീരായിമാറുകയായിരുന്നു. ഇത്തരമോഅല്ലെങ്കില്‍ഇതിനു സാദൃശ്യമുള്ളതോ ആയ കഥകളോ നോവലുകളോ ഉണ്ടെങ്കില്‍തന്നേയുംജീവിതത്തിന്റെകണ്ണീര്‍കഥാകഥന രീതിയില്‍കൊച്ചുകൊച്ചുസംഭാഷണങ്ങളോടെവായനക്കാരുടെ മനസ്സില്‍ഉദ്വേഗത്തിന്റെയും ആനന്ദത്തിന്റേയുംതരംഗമാലകള്‍ ഈ നോവല്‍സൃഷ്ടിക്കുന്നുണ്ട്. അറുപതുകളിലുംഎഴുപതുകളിലും നിറഞ്ഞുനിന്ന പൈങ്കിളി പ്രേമസംഭാഷണങ്ങളുംസല്ലാപങ്ങളുംമരംചുറ്റി പാര്‍ക്കിലുള്ളജോണി-ലീനാ പ്രേമമുഹൂര്‍ത്തങ്ങളും നോവലിസ്റ്റ്‌വളരെ തന്മയത്വമായിചിത്രീകരിച്ചിരിക്കുന്നു. ചിലസന്ദര്‍ഭത്തിലുണ്ടായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ഒന്നുകൂടി നന്നാകുമായിരുന്നു. ആകാലങ്ങളിലെ പ്രേമപ്രകടനങ്ങളുംസങ്കല്‍പ്പങ്ങളും ഇന്നത്തേതില്‍ നിന്നുംവിഭിന്നമായിരുന്നു. ഇന്നാണെങ്കില്‍ പ്രേമസല്ലാപങ്ങള്‍ അനുനിമിഷത്തില്‍കൈമാറാനുള്ളസോഷ്യല്‍മീഡിയാ പ്രിപ്രിന്റെഡ് പ്രണയവാക്യങ്ങള്‍, അഭ്യര്‍ത്ഥനകള്‍ കാമിനി കാമുകന്മാര്‍ക്ക് ഇന്‍സ്റ്റന്റ് ആയൊഡൗണ്‍ലോഡ്‌ചെയ്‌തോകൈമാറാനുള്ളസാങ്കേതികസൗകര്യങ്ങളാണുള്ളത്. പ്രേമമിഥുനങ്ങളുടെ പ്രേമ പ്രണയ പ്രകടനങ്ങളിലും ഭാഷാ പ്രയോഗങ്ങളിലും പല അര്‍ത്ഥങ്ങളും മാനങ്ങളുംചുരുക്കെഴുത്തുമുണ്ട്. അതനുസരിച്ച് നോവല്‍തുടങ്ങിയസാഹിത്യരചനകളില്‍കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട്ഇക്കാലത്തെ ഒരു മലയാള നോവലുമായിജീവിതത്തിന്റെ കണ്ണീര്‍താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ജോര്‍ജ്മണ്ണിക്കരോട്ടിന്റെആഖ്യാനശൈലിഇക്കാലത്തുംമികച്ചുതന്നെ നില്‍ക്കുന്നു. ഏതായാലും പഴയവായനക്കാര്‍ക്കും പുത്തന്‍ വായനക്കാര്‍ക്കുംവായിച്ചുരസിക്കാന്‍ മാത്രമല്ലവളരെ പ്രബുദ്ധമായ പല ആശയങ്ങളുംസന്ദേശങ്ങളും പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്‌ജോര്‍ജ്മണ്ണിക്കരോട്ടിന്റെജീവിതത്തിന്റെകണ്ണീര്‍ എന്ന നോവല്‍.

Join WhatsApp News
Raju Thomas, New York 2019-01-04 09:04:33
This is very good literary criticism. While what often happens in such wannabe ventures is that the critic goes on and on with his academic blah blah and appreciative effusions while the reader is left no better informed about the theme and plot of the piece criticized, Mr. George has seen to it that the reader gets the plot of the novel, and he has done it just as well as the praise he has deservedly showered upon the work and the artist.
Congratulations to both of you! 
vayanakaaran 2019-01-04 12:40:31
ഇംഗളീഷിൽ എഴുതിയാൽ അധികം പേരും വായിക്കയില്ല 
എന്ന് ഒരു ധാരണയുണ്ട്.  ആരാണ് രാജു തോമസ് എന്നറിയില്ല.
ഇ മലയാളിയിൽ ധാരാളം പേര് കള്ളപ്പേരിൽ എഴുതാറുണ്ട്. 
എന്തായാലും രാജു തോമസ് എന്ന വ്യക്തി ഇവിടത്തെ 
നിരൂപണങ്ങളെ    "മൂടുതാങ്ങികളുടെ സാഹസികോദ്യമം "
എന്ന് പേരിടുകയും ശ്രീ എ സി ജോർജിനെ ആ വകുപ്പിൽ 
പെടുത്തിടാതിരിക്കയും ചെയ്യുന്നു. രാജു തോമസിന് 
ഒരു പൊന്നാട കൊടുക്കേണ്ടതാണ്. 
Joseph 2019-01-04 19:11:04
മണ്ണിക്കരോട്ടിന്റെ നോവലിനെ ശ്രീ ഏ.സി. ജോർജ് വളരെ ഭംഗിയായി വിലയിരുത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. 

മണ്ണിക്കരോട്ടിന്റെ 'ജീവിതത്തിന്റെ കണ്ണീർ' എന്ന നോവൽ ഇന്ത്യയിൽ 1982-ൽ അച്ചടിച്ചതായി കാണുന്നു. ജോർജിന്റെ ലേഖനത്തിൽ ഈ നോവൽ അമേരിക്കയിലെ ആദ്യത്തെ മലയാളം നോവൽ എന്നും അവകാശപ്പെടുന്നു. 1982-ൽ ഇന്ത്യയിൽ അച്ചടിച്ച ഈ പുസ്തകം അമേരിക്കയിൽ എന്നു  പ്രസിദ്ധീകരിച്ചുവെന്നോ വിതരണം ചെയ്തുവെന്നോ എന്നുള്ള വ്യക്തമായ ഒരു ചരിത്രം മനസിലാക്കാനും സാധിക്കുന്നില്ല. അതിനുള്ള രേഖകൾ തപ്പിയിട്ട് ലഭിക്കുന്നുമില്ല.     

നോവലിനെപ്പറ്റി എന്തെങ്കിലും വ്യക്തമായി അഭിപ്രായം കുറിക്കാൻ എനിക്കറിയില്ല. അതുകൊണ്ട് ജോർജിന്റെ ലേഖനം പൂർണ്ണമായും ഉൾക്കൊള്ളുന്നു. പഴങ്കാലത്ത് മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളി ദീപികയിൽ വായിച്ചതിൽ പിന്നീട് ഞാൻ വായിച്ച നോവൽ ശ്രീ സാം കുട്ടി ഏഴാംകുളത്തിന്റെ 'പാളം തെറ്റിയ തീവണ്ടി' എന്ന നോവലാണ്. ഈ നോവൽ 1983-ൽ പ്രസിദ്ധീകരിക്കുകയും അമേരിക്കയിൽ വിതരണം ചെയ്യുകയും ചെയ്തു.   

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ഡോക്ട്രേറ്റും നേടി സ്ഥിരതാമസക്കാരനായ സാംകുട്ടിയുടെ 'പാളം തെറ്റിയ തീവണ്ടി' എന്ന  നോവലിന്റെ ഔദ്യോഗികമായ ഇന്റർനാഷണൽ രെജിസ്ട്രേഷൻ നമ്പർ, (ISBN) 81-903983-2-6 ആണ്. 1981-ൽ പുസ്തകം ഔദ്യോഗികമായി രെജിസ്റ്റർ ചെയ്തുവെന്ന് ഇതിൽനിന്നും മനസിലാക്കണം. കൂടാതെ ഈ പുസ്തകം 1983-ൽ ന്യൂ യോർക്ക് പബ്ലിക്ക് ലൈബ്രറിയിലും ലൈബ്രററി ഓഫ് കോൺഗ്രസ്, വാഷിംഗ്ടണിലും ക്യാറ്റലോഗ് ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ആർക്കൈവ് ക്യാറ്റലോഗിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ശ്രീ മണ്ണിക്കരോട്ടിന്റെ നോവലിന് അങ്ങനെയുള്ള ക്രെഡിറ്റുകൾ കാണുന്നില്ല. 

'പാളം തെറ്റിയ തീവണ്ടിയിലെ' സാരം ഒരു കത്തോലിക്കനായ കള്ളുകുടിയൻ വെന്തിക്കൊസിൽ ചേർന്ന് പാസ്റ്ററായി ജീവിക്കുന്ന കഥയാണ്. കത്തോലിക്കരുടെ രൂപാരാധനയെയും, കുർബാനയെയും ഈ നോവലിൽ പരിഹസിക്കുന്നുണ്ട്. പത്തിൽപ്പരം എഡിഷനിൽകൂടി പ്രസിദ്ധീകരിച്ച ഈ പുസ്തകം അമേരിക്കൻ മലയാള പുസ്തകങ്ങളിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമായിട്ടും മനസിലാക്കുന്നു.

കള്ളുകുടിയൻ വെന്തിക്കൊസിൽ പാസ്റ്ററായ ശേഷം ബൈബിൾ കൈകളിലേന്തി സുവിശേഷം പ്രസംഗിച്ചു നടന്നിരുന്നു. അയാൾ മുത്തി നടക്കുന്ന ബൈബിളും ബിംബമായിരുന്ന വസ്തുത കഥാകൃത്ത് സൂചിപ്പിച്ചിട്ടുമില്ല. 

മണ്ണിക്കരോട്ടിന്റെ നോവൽ അമേരിക്കയിലെ ആദ്യ മലയാള നോവലെന്ന ജോർജിന്റെ വാദം എത്രമാത്രം നീതികരിക്കാമെന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. 
മൂട് താങ്ങികള്‍ 2019-01-04 20:07:49
വായനക്കാരന്‍ + രാജു തോമസ്‌ പറഞ്ഞത് കൊണ്ട് കള്ളം ചരിത്രം ആകുന്നില്ല. പരസ്പരം പുറം ചൊറിയുന്ന മലയാളി സമൂഹം ആണ് ഹൂസ്ടന്‍ മലയാളികള്‍. ജോര്‍ജിന് ഒരു പൊന്നാട മണ്ണിക്കരോട്ട് വാങ്ങി, അത് മുടക്കല്ലേ ജോസഫേ!
 അവര്‍ ചോറിയട്ടെ, സ്ഥിരം വിഡ്ഢിത്തരം എഴുതി വീര്‍പ്പിക്കുന്ന പൊക്കികൊണ്ട് നടക്കുന്ന മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലം അല്ലേ ഹൂസ്ടന്‍.
നാരദന്‍ ഹൂസ്ടന്‍ 
Emergency 2019-01-04 20:13:06
കുന്ത്രക്ക് ഒരു പൊന്നാടയും പലകയും കൊടുത്ത് എഴുത്ത് നിര്ത്തിക്കണം 

ഇഞ്ചക്കാടൻ മത്തായി 2019-01-04 21:21:03
ഇവരാരും  പരസ്‌പരം  ചൊറിഞ്ഞു  കൊടുത്തു്  ഇവിടയും  നാട്ടിൽ  പോയിയും  അവാർഡ്  ഒപ്പിക്കുന്നവരായി , കാശ്  കൊടുത്തു്  എഴുതിക്കുന്നവരായി  കണ്ടിട്ടില്ല . തോന്നിയിട്ടില്ല. എന്നു  വെച്ചു  എല്ലാ  അവാർഡ്‌  ജേതാക്കളും  ചൊറിയന്മാരും  കാശു കൊടുത്തു  വാങ്ങുന്നവരും എന്നല്ല  ഈ  മത്തായി  പറയുന്നത് .  ഞാൻ  അറിയുന്നോടം  എ സി  ജോർജ്  ഒരിക്കലും  ഒരു  അവാർഡിനായി ആരേയും  സമീപിച്ചതായി അറിയില്ല. ഈ  രണ്ടു  പേരും 70  വയസിനു  മേലുള്ള  അറിയപ്പെടുന്ന  പഴയ  എഴ്ത്ത്തുകാരും  പ്രവർത്തകരുമാണ് .  പിന്നെ  ഇവിടെയുള്ള  എല്ലാ  പുസ്‌തക  എഴുത്തുകാരും  ന്യൂയോർക്ക്  പോലുളള  ലൈബ്രറികളിൽ  അവരുടെ  പുസ്തകങ്ങൾ  കൊടുത്തു രേഖപെടുത്താറുമില്ല . ഏഴാംകുളം  സാംകുട്ടി  ചെയ്ത  മാതിരി ജോർജ്‌  മണികരോട്ടും  ചെയ്തിരുന്നെകിൽ  ഒരു  രേഖ  ആകുമായിരുന്നു . അത്രമാത്രം . ഏതായാലും  ഈ രണ്ടു  ജോർജുമാരും  നല്ല  മുർച്ചയുള്ള  തൂലികയുടെ  ഉടമകൾ  ആണ് . ചുമ്മാ  മീറ്റിംഗ്  റിപ്പോർട്ടുകൾ  മാത്രം  അവരിരുവരും  ഈയിടെ  ആയി  കുറിച്ചു  കാണുന്നു . നിങ്ങൾ  ശക്തമായി  നല്ല  ഗദ്യവും  വിമര്ശനങ്ങൾ  ഒക്കെയായി  തിരിച്ചു  വരണം .  എന്തെല്ലാം  ഭ്രാന്തൻ  നശീകരണയും  വിഷയങ്ങളും  നാട്ടിൽ  നടക്കുന്നു . തൂലിക  ചലിപ്പിക്കു . അല്ലാതെ  അൽപ്പം  വയസായി  എന്നും  പറഞ്ഞു  ഓൾഡ്  ഈസ്  ഗോൾഡ്  എന്നും  പറഞ്ഞു  കുത്തിയിരിക്കരുത് . പിത്തം പിടിക്കും . ഈ  ഇഞ്ചക്കാടൻ  മത്തായി നിങ്ങളുടെ  ഒക്കെ  ഒരു  ആരാധകനാണു 
കൂപകളികൾ 2019-01-04 21:03:35
അമേരിക്കൻ മലയാള സാഹിത്യ കൂപത്തിലെ നാനാ ജീവികളടങ്ങുന്ന ജൈവസമൂഹവും പരിസ്ഥിതിയും (ecosystem) മനസ്സിലായില്ലേ? ഇന്ത്യയിൽ എന്നോ എവിടെയോ, അമേരിക്കൻ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ഒരു നോവലെഴുതി. പിന്നീട്‌ അമേരിക്കയിൽ വന്ന് ഡോളർ കിട്ടിയപ്പോൾ അത് പ്രസിദ്ധീകരിച്ചു.  അത് ആദ്യ അമേരിക്കൻ നോവലെന്ന്  അവകാശപ്പെടുന്നു. അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എഴുതിയത് താനാണെന്നും മണ്ണിക്കരോട്ട് അവകാശപ്പെടുമ്പോൾ, അല്ല താനാണെന്ന് വാസുദേവൻ അവകാശപ്പെടുന്നു.
Op-Ed 2019-01-04 23:06:25
 നല്ല തൂലികയുടെ ഉടമയെ നല്ല തൂലികയുടെ ഉടമയെന്നാണ് പറയുന്നത് . അങ്ങനെയുള്ള തൂലികയുടെ കറങ്ങുന്ന അനേകർ ഉണ്ട് അവർ എഴുത്ത്കാരല്ല .അവർ പേനാ കച്ചവടക്കാരാണ്. മണ്ണിക്കരോട്ട് ഒരു നല്ല എഴുത്തുകാരനാണ്. അദ്ദേഹം  പല പുസ്തകങ്ങളും എഴുതിയെങ്കിലും നാട്ടിൽ പോയി കാശുകൊടുത്ത് ഒരു വർഷത്തിൽ രണ്ട് അവാർഡ് വച്ച് വാങ്ങാത്തതുകൊണ്ടും വെടിക്കെട്ടും കുരവയും ഇല്ലാത്തതുകൊണ്ടും ആരും അറിയുന്നില്ല എന്ന് മാത്രം .  എന്തായാലും വർമ്മ അവാർഡ്, തമ്പുരാനാവാർഡ്, വർമ്മ തമ്പുരാനാവാർഡ് എന്നിങ്ങനെ അവാർഡുകളുമായി അമേരിക്കയിൽ അയാൾ മലയാള സാഹിത്യം കുളം ആക്കി കണ്ടിട്ടില്ല. പിന്നെ അമേരിക്കയിൽ സുഹൃത്തുക്കളാണെങ്കിൽ അവരെ അറിയാവുന്നവർ നല്ല അഭിപ്രായമേ എഴുതു. അത്കൊണ്ട് പലപ്പോഴും പുസ്തകത്തിന്റ വില ഇരുത്തലുകൾ ശരിയായിക്കൊള്ളണം എന്നില്ല.  എന്നാലും എഴുതാൻ ആഗ്രഹമുള്ളവർ എഴുതുക. എഴുതുന്നത് മനസ്സിന് നല്ലതാണ്.  നല്ലതായാലും ചീത്തയായാലും . അകത്തു കിടന്നു ചീഞ്ഞു നാറില്ലല്ലോ 
Salute ACG & Mannikarote 2019-01-05 08:37:25

Mr.Mannikkarot & Mr.AC George are talented writers with integrity.  Both being neighbours, they interact a lot and so ACG is the appropriate person to write about M’s book. Whether it is first or not is of no significance. Both writers have natural talents, they don’t have to copy or pay someone to write for them. They don’t seek fame, self-paid awards etc. I do have great respect for people like them. Appreciate the comment writers who came for the support, but disagree with the negative commenters.-andrew

Sudhir Panikkaveetil 2019-01-05 09:43:32
അമേരിക്കൻ മലയാളി എഴുത്തുക്കാർ എന്ന് 
കേട്ടാൽ ഏതോ ഫലിതം കേട്ടപോലെ ജനം 
ചിരിക്കാൻ കാരണം അവർക്ക് ചാർത്തിക്കിട്ടിയിട്ടുള്ള 
ചില വിശേഷണങ്ങളാണ്. വായനക്കാർ 
ഓർക്കുന്നുണ്ടാകും. എന്റെ ഓർമ്മയിൽ ഇതൊക്കെയാണ്. 

കാലമാടന്മാർ, തല്ലിപൊളികൾ, ശുമ്പൻ മാർ, 
എഴുത്ത് എന്തെന്ന് അറിയാത്തവർ, കാശുകൊടുത്ത് 
എഴുതിക്കുന്നവർ, ഒന്നുമറിയാത്ത നാറികൾ   അങ്ങനെ പോകുന്നു.

ഇപ്പോൾ നിരൂപകർക്കും കിട്ടി ഒരു വിശേഷണം "മൂടുതാങ്ങികളുടെ 
സാഹസികോദ്യമം " എന്റെ പ്രിയ മിത്രം ശ്രീ എ സി ജോർജ് സാറിനെ 
അതിൽ നിന്നും ശ്രീമാൻ രാജു തോമസ് ഒഴിവാക്കിയിട്ടുണ്ട്. 
എല്ലാവര്ക്കും നന്മകൾ !!
George Puthenkurish 2019-01-05 15:09:06
അമേരിക്കയിലും, കേരളത്തിലും , പ്രത്യേകിച്ച് മലയാള സാഹിത്യമണ്ഡലത്തിൽ  , സുപരിചിതനായ ജോർജ്മണ്ണിക്കരോട്ട് എന്ന വ്യക്തിക്ക് ഒരു പ്രത്യക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. അദ്ദേഹത്തെ കഴിഞ്ഞ അനേക വർഷങ്ങളായി അടുത്തു ഇടപഴകിയും ഒരുമിച്ചു പ്രവർത്തിച്ചും  പരിചയമുള്ളതുകൊണ്ടും, അദ്ദേഹത്തിൻറെ മലയാള ഭാഷാ സ്നേഹത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടും, ഞങ്ങളുടെ എല്ലാം സുഹൃത്തായ എസി. ജോർജ് എഴുതിയ "ജീവിതത്തിന്റെ കണ്ണീർ " എന്ന മണ്ണിക്കരോട്ടിന്റെ ആദ്യ നോവലിനെ കുറിച്ച് നടത്തിയ വിഹഗവീക്ഷണത്തിന്,  അഭിപ്രായം കുറിക്കാതെ പോകുന്നത് അഭികാമ്യമല്ല. പുതിയ കുടിയേറ്റവർഗ്ഗക്കാർക്ക് പലർക്കും പരിചയമില്ലാത്ത ഒരു നോവലിനെയും അതിലൂടെ തികച്ചും മലയാളഭാഷ സ്നേഹിയായ മണ്ണിക്കരോട്ടിനെ ഒരിക്കൽ കൂടി അമേരിക്കൻ മലയാളി സമൂഹത്തിന് പരിചയപ്പെടുത്താൻ   ശ്രീ എസി . ജോർജ് കാണിച്ച ഹൃദയവിശാലതക്ക് മുന്നിൽ തല കുനിക്കുന്നു.  
             കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി   അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയും ആശയങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഞാൻ.  അദ്ദേഹത്തിന്റ ഒരു സവിശേഷ സ്വഭാവം എന്നത് 'പ്രതിജ്ഞാബദ്ധതയും സ്ഥിരതയും' എന്നതാണ്. ഇത് നേതൃത്വ സ്വഭാവമുള്ളവരുടെ ഒരു പ്രത്യകതയാണ് .  അദ്ദേഹത്തെ ഞാൻ അറിയുമ്പോൾ ഹ്യൂസ്റ്റനിൽ നിന്ന് ഇറങ്ങിക്കൊണ്ടിരുന്ന  'കേരളനാദം'  പത്ര ത്തിന്റെ  പ്രസാധകനായിരുന്നു. എന്റെ കൊച്ചു കൊച്ചു കവിതകളെ അതിലൂടെ പ്രസിദ്ധികരിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു . പിന്നീട് അദ്ദേഹത്തെ കൂടുതൽ പരിചയപ്പെട്ടപ്പോൾ, മലയാളത്തിൽ എഴുതാൻ താത്‌പര്യമുള്ളവരെ പ്രോത്സാപ്പിക്കുന്ന, തികച്ചും ഭാഷയെ സ്നേഹിക്കുന്ന , ഒരു വ്യക്തിയാണ് അദ്ദേഹമെന്നത്  എനിക്ക് മനസ്സിലായി.  കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി, മലയാളം സൊസൈറ്റി ഓഫ് ഹ്യുസ്റ്റണിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിന്,  ഒരു കാരണം,  മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്ന നേതൃത്വഗുണങ്ങളുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായതു കൊണ്ട് മാത്രമാണ് .  ജീവിതത്തിലെ വ്യക്തിപരമായ വെല്ലുവിളികളുടെ നടുവിലും മലയാളം സൊസൈറ്റിയുടെ പ്രവർത്തനത്തിന് വീഴ്ച വരുത്താതെ വളരെ അച്ചടക്കത്തോടെ സമയാസമയങ്ങളിൽ അദ്ദേഹം ആ പ്രസ്ഥാനത്തെ  നടത്തി കൊണ്ടുപോകുന്നു  എന്നത് അദ്ദേഹത്തിന്റ ഭാഷാ സ്നേഹത്തിനും  അർപ്പണ മനോഭാവത്തിനും  സാക്ഷ്യമാണ് . 
               അദ്ദേഹത്തിൻറെ ഭാഷാ സ്നേഹത്തിന്റ ആഴവും പരപ്പും അറിയണം എങ്കിൽ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം " എന്ന ഗ്രന്ഥം വായിച്ചു നോക്കിയാൽ മതി. ഒരു പക്ഷെ ഇത് വായിക്കുന്ന ഏതെങ്കിലും എഴുത്തുകാർ, അവർ പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും അവരെക്കുറിച്ചുള്ള ഒരു ചെറു കുറിപ്പ് അതിൽ കാണും .(ഇല്ലാത്തവർ വിഷമിക്കേണ്ട നിങ്ങൾ വിവരങ്ങൾ അദ്ദേഹത്തിന് അയച്ചു കൊടുത്താൽ മതി, അദ്ദേഹം പുനർ പ്രസിദ്ധികരണത്തിന് തയാറാക്കുന്ന പുസ്തത്തിൽ അത് ചേർക്കും .)   'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം " എന്ന ഗ്രന്ഥം ഒരു തപസ്യയോടെ അദ്ദേഹം നിർവഹിച്ചതാണ് . ഓരോ വ്യക്തികളുമായി ബന്ധപ്പെടാനും വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹം എടുത്ത് സമയം വര്ഷങ്ങളാണ് . ജോർജ് മണ്ണിക്കരോട്ടിന്റെ കാലശേഷവും നമ്മുടെ കാലശേഷവും  'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം "  ഈ മണ്ണിൽ നിലനിൽക്കും അതോടൊപ്പം കൊച്ചു കൊച്ചു എഴുത്തുകാരായ നമ്മളും 

അദ്ദേഹത്തിൻറെ മറ്റു ചില പ്രസിദ്ധീകരങ്ങൾ ഇവിടെ ചേർക്കുന്നതിൽ ഞാൻ വളരെ സന്തഃഷവാനാണ് . അവാർഡുകൾ കൊടുക്കാൻ കഴിയില്ലെങ്കിലും, ഈ ചെറിയ അഭിപ്രയത്തിലൂടെ ഞാൻ ഈ മലയാള ഭാഷസ്നേഹിയെ ശിരസ്സാ നമിക്കുന്നു. ശ്രീ എ. സി ജോർജിന് ഒരിക്കൽ കൂടി അഭിനന്ദനം   
 
ജീവിതത്തിന്റ കണ്ണീർ (നോവൽ )
അഗ്നിയുദ്ധം (നോവൽ )
അമേരിക്ക (നോവൽ )
മൗനനൊമ്പരങ്ങൾ (കഥകൾ )
അകലുന്ന ബന്ധങ്ങൾ (കഥകൾ )
ബോധധാര (ഉപന്യാസങ്ങൾ )
അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം (ചരിത്രം )
ഉറങ്ങുന്ന കേരളം (ലേഖനങ്ങൾ )
മാറ്റമില്ലാത്ത മലയാളികൾ (ലേഖനങ്ങൾ )

സ്നേഹത്തോടെ 
ജോർജ് പുത്തൻകുരിശ് 


Abraham G 2019-04-05 00:15:38
എന്നാൽ ഒരു കാര്യം വീണ്ടും പറയാൻ ആഗ്രഹിക്കുന്നു, അമേരിക്കയിലെ ആദ്യ മലയാള നോവൽ , പരേതൻ ആയ ശ്രീ ജോർജ് കുരിയൻ ന്യൂയോർക് എഴുതിയ " നീലസാഗരം " ആണെന്നുള്ള പരമാർത്ഥം പലർക്കും അറിവുള്ളതല്ല. തൊള്ളായിരത്തി  എഴുപതുകളുടെ 
അവസാനം " ashuamedham " പത്രത്തിൽ  പ്രസിദീകരിച്ചിരുന്നു . പിന്നീട് പുസ്തകരൂപത്തിലും ഉണ്ടായിരുന്നു .കോപ്പികൾ ലഭ്യമാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക