Image

പുതുവര്‍ഷത്തിലേക്ക് വാനത്തുനിന്നും പറന്നിറങ്ങിയ നൂറ്റിരണ്ടുകാരി

ജോര്‍ജ് തുമ്പയില്‍ Published on 03 January, 2019
പുതുവര്‍ഷത്തിലേക്ക് വാനത്തുനിന്നും പറന്നിറങ്ങിയ നൂറ്റിരണ്ടുകാരി
വയസ് 102 കഴിഞ്ഞെങ്കിലെന്താ ലോകത്തെ ഏറ്റവും പ്രായമേറിയ സ്‌കൈ ഡൈവര്‍ എന്ന റെക്കോര്‍ഡിനുടമ ഐറിന്‍ ഓ ഷിയ എന്ന ഈ ഓസ്‌ട്രേലിയന്‍ മുതുമുത്തശിയാണ്. ചുളിവു നിറഞ്ഞ മുഖത്തിലും മുഖം നിറയുന്ന പുഞ്ചിരിയും ഏറെ ആത്മവിശ്വാസവുമായി മേഘങ്ങളെ കീറിമുറിച്ച് പറക്കുന്ന ഈ മുത്തശി ആരിലാണ് വിസ്മയം പകരാത്തത്, 2019നെ വരവേല്‍ക്കുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും. പ്രായം വെറുമൊരു സംഖ്യ മാത്രമാണന്ന് ഈ മുത്തശി നമുക്ക് കാണിച്ചുതരുന്നു.
അമ്പതുപോലും തികയും മുമ്പേ വാര്‍ധക്യത്തിന്റെ അവശതകളിലേക്ക് സ്വയം പിന്‍വാങ്ങുന്ന പുതുതലമുറ കണ്ടുപഠിക്കണം ഈ മുതുമുത്തശി പകര്‍ന്നിടുന്ന ഊര്‍ജവും വില്‍ പവറും. ആ പ്രസരിപ്പും ആത്മവിശ്വാസവും ഏതൊരാള്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
വടി കുത്തിപ്പിടിച്ചാണ് സ്‌കൈ ഡൈവിംഗിനായി മുത്തശി വിമാനത്തിനരികിലേക്ക് കടന്നുവരുന്നത്. പക്ഷേ വിരലുകളുയര്‍ത്തി വിജയചിഹ്നം കാട്ടുന്ന മുത്തശിയുടെ മുഖത്ത് നൂറു വാട്ടിന്റെ പ്രകാശം. ഇന്‍സ്ട്രക്ടര്‍ ഇരുപത്തിനാലുകാരി ജെഡ് സ്മിത്തിനൊപ്പം പ്ലെയിനിലേക്ക് കയറി പിന്നീട്പാരച്ചൂട്ടിലേക്ക് നൂഴ്ന്നിറങ്ങി 14,000 അടി ഉയരത്തില്‍ പറന്നുയര്‍ന്ന് വിജയശ്രീലാളിതയായി തിരിച്ചിറങ്ങുന്ന മുത്തശി ഇന്ന് ഇന്റര്‍നെറ്റിനെ കീഴടക്കിയിരിക്കുന്നു.
നൂറാം വയസിലും നൂറ്റിയൊന്നാം വയസിലും ചെയ്തതുപോലെ തന്നെ ത്രില്ലിംഗായിരുന്നു ഇത്തവണത്തെയും ചാട്ടമെന്ന് ഐറിന്‍ ഓ ഷിയ പറയുന്നു.
67ാം വയസില്‍ മകള്‍ ഷേലാ ഫിറ്റ്‌സ്‌ഹെന്റിയുടെ മരണത്തിന് കാരണമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസിനെതിരായ പോരാട്ടത്തിന് ബോധവല്‍കരണവും ഫണ്ട് റെയ്‌സിംഗും നടത്തുന്നതിന്റെ ഭാഗമായാണ് ഓ ഷിയായുടെ വക ചാരിറ്റി സ്‌കൈ ഡൈവിംഗ്.
മക്കളെകുറിച്ച് ഒരു അമ്മയുടെ ആഴത്തിലുള്ള സ്‌നേഹത്തിന്റെയും അവസാനിക്കാത്ത ദുഖത്തിന്റെയും മനോഹരമായ മാതൃകയാണ് ഈ മുത്തശി പങ്കുവയ്ക്കുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസിന് പ്രതിവിധി കണ്ടുപിടിക്കാനുദ്ദേശിച്ച് കഴിഞ്ഞവര്‍ഷം മുത്തശി നടത്തിയ സ്‌കൈ ഡൈവിംഗില്‍ 8600 ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു. ഇപ്പോള്‍ നടത്തിയ ചാട്ടത്തിലൂടെ 7200 ഡോളര്‍ സമാഹരിക്കാനാണ് മുത്തശി ലക്ഷ്യമിടുന്നത്.
നിലവിലെ മികച്ച പ്രകടനത്തിലൂടെ വനിതകളിലെ ഏറ്റവും പ്രായംചെന്ന സ്‌കൈ ജംപര്‍ എന്ന റെക്കോര്‍ഡും ഓഷിയായെ തേടി വരുമെന്നാണ് പ്രതീക്ഷ.
സ്‌കൈ ജംപിംഗ് വേളയില്‍ ഓ ഷിയയെ പ്രോത്സാഹിപ്പിക്കാന്‍ കൈയടികളും ആര്‍പ്പുവിളികളുമായി കുടുംബാംഗങ്ങള്‍ താഴെ നിന്നിരുന്നു.
ഒരു മകനും അഞ്ച് കൊച്ചുമക്കളും 11 ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രനും അടങ്ങുന്ന കുടുംബത്തിന് മുത്തശിയുടെ സ്‌കൈ ഡൈവിംഗിനോട് ആദ്യമൊന്നും അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ഭഭഓ നോ... എന്നായിരുന്നു ഇക്കാര്യം കേട്ടപ്പോള്‍ തന്റെ മറുപടിയെന്ന് കൊച്ചുമകള്‍ എമ്മാ സ്കള്ളി പറയുന്നു. എന്നാല്‍ അമ്മയുടെ മനസ് അറിഞ്ഞതോടെ ആ ഹൃദയാഭിലാഷത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. നൂറ് വയസില്‍ അമ്മ പാരചൂട്ടില്‍ ചാടുന്നത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പക്ഷേ അമ്മ ആഗ്രഹിച്ചിരുന്നതാണത്, അമ്മയുടെ ധൈര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്കള്ളി പറയുന്നു.
ഓഷിയ കാര്‍ സ്വയം െ്രെഡവ് ചെയ്യും, വായിക്കാന്‍ ഗ്ലാസിന്റെ ആവശ്യമേയില്ല.
ആരോഗ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്തവര്‍ഷവും ജീവിച്ചിരിപ്പുണ്ടങ്കില്‍ 105 വയസിലും താന്‍ ചാടുമെന്ന് പറയുന്നു ഓഷിയ.
1974 ലാണ് ഇംഗഌില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തി ഓഷിയ താമസമാക്കിയത്.
പുതുവര്‍ഷത്തിലേക്ക് പുതിയ പ്രതീക്ഷകളോടെ കാലൂന്നുമ്പോള്‍ ഈ നൂറ്റിരണ്ടുകാരിയുടെ മനോധൈര്യവും പ്രസരിപ്പും ഏവര്‍ക്കും മാര്‍ഗനിര്‍ദേശകമാകട്ടെ എന്ന് ആശംസിക്കുന്നു.
പുതുവര്‍ഷത്തിലേക്ക് വാനത്തുനിന്നും പറന്നിറങ്ങിയ നൂറ്റിരണ്ടുകാരി
പുതുവര്‍ഷത്തിലേക്ക് വാനത്തുനിന്നും പറന്നിറങ്ങിയ നൂറ്റിരണ്ടുകാരി
Join WhatsApp News
യമൻ 2019-01-03 22:28:33
അവർക്ക് ഇനി അഭയം ഞാൻ മാത്രമേയുള്ളു . അതിന്റ നിഗളിപ്പാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക