Image

പിഎം മോദിയായ് വിവേക് ഒബ്‌റോയ് എത്തുന്നു

Published on 04 January, 2019
പിഎം മോദിയായ് വിവേക് ഒബ്‌റോയ് എത്തുന്നു

മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറഞ്ഞ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ മോദിയുടെ ജീവിതവും സിനിമയാകുന്നു. വെള്ളിത്തിരയില്‍ മോദിയായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ നരേന്ദ്ര മോദിയായി അക്ഷയ് കുമാര്‍ വെള്ളിത്തിരയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം മേരി കോം ഒരുക്കിയ ഒമംഗ് കുമാറാണ് മോദി ചിത്രത്തിന്റെയും സംവിധായകന്‍.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്‌ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം ഏഴാം തീയ്യതി പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക. അതേ സമയം ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക