Image

നോട്ടീസ് നല്‍കാതെ നടപടി ; പരാതിയുമായി നടന്‍ പ്രഭാസ് കോടതിയില്‍

Published on 04 January, 2019
നോട്ടീസ് നല്‍കാതെ നടപടി ; പരാതിയുമായി നടന്‍ പ്രഭാസ് കോടതിയില്‍

തെലുങ്കു നടന്‍ പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് നോട്ടീസ് നല്‍കാതെ റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയില്‍. പ്രഭാസിന്റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു . ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി.

സര്‍ക്കാറിന് വേണ്ടി ഹാജരായ വക്കീല്‍ പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് വാദിച്ചു. പ്രഭാസിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും അവിടെ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ പറയുന്നു.

സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക