Image

കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2019
 കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ചിക്കാഗോ: ചിക്കാഗോയിലെ കേരളാ അസോസിയേഷന്‍ 2018 ഡിസംബര്‍ 30-നു ഹിന്‍സ്‌ഡെയില്‍ കമ്യൂണിറ്റി ഹൗസില്‍ വച്ചു സാമുദായിക നേതാക്കളുടേയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേയും ചിക്കാഗോയിലെ മറ്റു സംഘടനകളുടെ പ്രതിനിധികളേയും സാക്ഷിയാക്കി നാല്‍പ്പത്തൊന്നാമത് ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി നടത്തി.

ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനാലാപനത്തിനുശേഷം ഭദ്രദീപം തെളിയിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. രക്ഷാധികാരികളുടെ ചെയര്‍പേഴ്‌സണായ ഡോ. പോള്‍ ചെറിയാന്‍ സ്വാഗതം പറഞ്ഞു. കെ.എ.സിയുടെ കേരള പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അദ്ദേഹം സദസിനെ അറിയിക്കുകയുണ്ടായി.

കെ.എ.സി പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, യേശുദേവന്റെ പ്രവര്‍ത്തികളുടെ പൂര്‍ണ്ണതയിലേക്കായി നിരാലംബര്‍ക്ക് സഹായഹസ്തം ഏകുന്ന സ്‌നേഹത്തിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന സന്ദേശം പകര്‍ന്നുകൊണ്ട് സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥിയായ റവ. ജോസഫ് കപ്പിലുമക്കല്‍ ക്രിസ്തുമസിന്റെ ചരിത്രവും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.

കെ.എ.സിയുടെ യുവജനസംഘം കരോള്‍ ഗാനങ്ങളും, സാന്റാക്ലോസുമായി (ഫിലിപ്പ് നങ്ങച്ചിവീട്ടില്‍) ക്രിസ്തുമസ് വരവ് അറിയിച്ചപ്പോള്‍ അവതാരകരായി സാല്‍വിയോ ബിനോയിയും, സോഫിയ സാക്കറും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. ബ്രിസ്റ്റോ, ശ്രീരാജ്, ഷാന്‍ എന്നിവര്‍ ഗാനങ്ങളുമായും, സെറാഫിന്‍, മനീഷ, ബെറ്റ്‌സി എന്നിവര്‍ നൃത്തച്ചുവടുകളുമായി ആഘോഷപരിപാടികള്‍ക്ക് മിഴിവേകി.

ചടങ്ങില്‍ ദുപേജ് കൗണ്ടി ബോര്‍ഡ് മെമ്പര്‍ സത്യ കോവേര്‍ട്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് സ്‌റ്റെഫനി കിഫോവിട്, ഓക് ബ്രുക് മേയര്‍ ഡോക്ടര്‍ ഗോപാല്‍ ലാല്‍മലാനി, എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി റോസ്‌മേരി കോലഞ്ചേരി സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകിച്ച് എല്ലാത്തിനും സഹകരിച്ചു ചടങ്ങു വര്‍ണശബളമാക്കിയ കെ .എ. സി. ഭാരവാഗികള്‍ക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
 കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി കേരള അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക