Image

കെവിന്‍ തോമസിന്റെ സത്യപ്രതിഞ്ജ ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍; ഗവര്‍ണര്‍ കുവോമൊ സത്യവാചകം ചൊല്ലിക്കൊടുക്കും

Published on 04 January, 2019
കെവിന്‍ തോമസിന്റെ സത്യപ്രതിഞ്ജ ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍; ഗവര്‍ണര്‍ കുവോമൊ സത്യവാചകം ചൊല്ലിക്കൊടുക്കും
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായി കെവിന്‍ തോമസ് ശനിയാഴ്ച സത്യപ്രതിഞ്ജ ചെയ്യും.

ലോംഗ് ഐലന്‍ഡിലെ ഹെമ്പ്‌സ്റ്റെഡിലുള്ള അല്‍ വെര്‍ട്ട ബി ഗ്രെ ഷുള്‍ട്‌സ് മിഡില്‍ സ്‌കൂളില്‍ രാവിലെ 10:30-നു നടക്കുന്ന ചരിത്രപ്രധാനമായ ചടങ്ങില്‍ ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ സത്യവാചകം ചൊല്ലിക്കൊടുക്കും. (70 ഗ്രെനിച്ച് സ്റ്റ്രീറ്റ്, ഹെമ്പ്‌സ്റ്റെഡ്, ന്യു യോര്‍ക്ക്-11550)

യു.എസ്. സെനറ്റ് മൈനോറിട്ടി ലീഡര്‍ ചക്ക് ഷൂമര്‍, സ്റ്റേറ്റ് ലെജിസ്ലേറ്റര്‍മാര്‍, കൗണ്ടി അധിക്രുതര്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുക്കും. 300-ല്‍ പരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യാക്കാര്‍ പങ്കെടുക്കുമെന്നു നിയുക്ത സെനറ്റര്‍ പറഞ്ഞു.

നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനനെ (72) 51 ശതാനത്തില്പരം വോട്ട് നേടിയാണു കെവിന്‍ പരാജയപെടുത്തിയത്. കെവിനു 50,752 വോട്ട് കിട്ടിയപ്പോള്‍ എതിരാളിക്ക് 48,771 വോട്ട് ലഭിച്ചു

ഹാനന്‍ 29 വര്‍ഷമായി ഇവിടത്തെ സെനറ്ററാണ്. അതിനു മുന്‍പ് 13 വര്‍ഷം അസംബ്ലിമാനായിരുന്നു.

33 വയ്സ് മാത്രമുള്ള അഭിഭാഷകനായ കെവിന്റെ വരവ് ഡിസ്ട്രിക്ടില്‍ മാറ്റം വരുത്തിയേക്കും. റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.
കെവിന്‍ തോമസിന്റെ സത്യപ്രതിഞ്ജ ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍; ഗവര്‍ണര്‍ കുവോമൊ സത്യവാചകം ചൊല്ലിക്കൊടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക