Image

പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

Published on 04 January, 2019
പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി
ഫ്‌ളോറിഡ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ജനുവരി 31ലേക്ക് നീട്ടി. സൗകര്യപ്രദമായ നിലയില്‍ ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. താമസവും ആഹാരവും അടങ്ങിയ ഫുള്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് കോണ്‍ഫ്രന്‍സ് സെന്ററിനോട് ഏറ്റവും അടുത്തുള്ള റൂമുകള്‍ ലഭിക്കുവാന്‍ സാദ്ധ്യത കൂടുതലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും മെച്ചമായ നിലവാരത്തില്‍ ഭക്ഷണം നല്‍കുവാനുള്ള ക്രമീകരണങ്ങളാണ് നാഷണല്‍ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകര്‍ ചെയ്തു വരുന്നത്.

‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മണ്‍ കൂടാരങ്ങളില്‍’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയം. ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെ ക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകര്‍ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.pcnakmiami.org

വാര്‍ത്ത: കുര്യന്‍ സഖറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക