Image

നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.

Published on 05 January, 2019
നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനല്‍  മത്സരങ്ങള്‍ക്ക് ഒടുവില്‍ അലാദ് ജുബൈല്‍, അറബ്‌കോ റിയാദ് എന്നീ ടീമുകള്‍ വിജയികളായി ഫൈനലില്‍ കടന്നു.

ആദ്യമത്സരത്തില്‍ ശക്തരായ അലാദ് ജുബൈല്‍ ടീം  പൊരുതിക്കളിച്ച ഫ്രണ്ട്‌സ് ഓഫ് നേപ്പാള്‍ ടീമിനെ 3  0 എന്ന നിലയില്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 2521, 2518, 2524.

വാശിയേറിയ രണ്ടാം മത്സരത്തില്‍ അറബ്‌കോ ടീം, 3  0 എന്ന നിലയില്‍ ഫ്രണ്ട്‌സ് ദമ്മാം ടീമിനെ പരാജയപ്പെടുത്തി.  സ്‌കോര്‍: 1525, 1025, 1825.

അല്‍ സുഹൈമി ഫ്‌ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍ തടിച്ചു കൂടിയ നൂറുകണക്കിന് പ്രവാസികള്‍ കൈയടിച്ചും, കൂകിവിളിച്ചും, നൃത്തം വെച്ചും മത്സരങ്ങളെ ആഘോഷമാക്കി മാറ്റി. പ്രൊഫെഷണല്‍ ടീമുകള്‍ ശക്തിയേറിയ സ്മാഷുകളും, മികച്ച ബ്ലോക്കുകളും, നീണ്ട വോളികളും വഴി മത്സരിച്ചു കളിച്ചപ്പോള്‍, മറക്കാനാകാത്ത ഒരു മത്സരരാവിന് കിഴക്കന്‍ പ്രവിശ്യ സാക്ഷിയായി.  

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പല പ്രമുഖരു0 മത്സരം വീക്ഷിയ്ക്കാന്‍ എത്തിയിരുന്നു.  മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ അണിനിരന്ന ടീമംഗങ്ങളെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം,ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ജമാല്‍ വല്യാപ്പള്ളി,  ഉണ്ണി പൂചെടിയല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി, ദാസന്‍ രാഘവന്‍, ലത്തീഫ്‌മൈനാഗപ്പള്ളി, എന്നിവര്‍ പരിചയപ്പെട്ടു.

നവയുഗം കേന്ദ്രനേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, നിസാമുദ്ദീന്‍, തമ്പാന്‍ നടരാജന്‍, നവാസ്, ബിനുകുഞ്ഞു, ശ്രീലാല്‍, അബ്ദുള്‍സലാം, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, രതീഷ് ജെ മാര്‍ട്ടിന്‍,  എന്നിവര്‍ മത്സരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും സമാപനസമ്മേളനവും ദമ്മാം അല്‍ സുഹൈമി ഫ്‌ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍, ജനുവരി 4 വെള്ളി, രാത്രി 9.00  മുതല്‍ ആരംഭിക്കും. ഫൈനല്‍ മത്സരത്തില്‍ അലാദ് ജുബൈല്‍ ടീമും  അറബ്‌കോ റിയാദ്  ടീമും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സൗദിഅറേബ്യയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ആല്‍ഫ ഗ്രൂപ്പും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ബി.പി.എല്‍ കാര്‌ഗോയും സ്‌പോന്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും , സഫിയ അജിത് സ്മാരക ട്രോഫികളും നല്‍കും. കൂടാതെ ടൂര്‍ണ്ണമെന്റില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക്  ബെസ്റ്റ് പ്ലേയര്‍, ബെസ്റ്റ് സ്മാഷര്‍, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫന്‍ഡര്‍  എന്നീ വിഭാഗങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങളും  നല്‍കും.

നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍: ഫൈനലില്‍ അലാദ് ജുബൈലും, അറബ്‌കോ റിയാദും ഏറ്റുമുട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക