Image

അറ്റ്‌ലാന്റയില്‍ കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.

ഷാജി രാമപുരം Published on 05 January, 2019
അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ അറ്റ്‌ലാന്റയില്‍ ആറ് മില്യന്‍ ഡോളര്‍ ചിലവഴിച്ച് വാങ്ങിയ കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശ കര്‍മ്മം ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ബിഷപ് ഡോ.ഐസക് മാര്‍   പീലക്‌സിനോസിന്റെ സഹകാര്‍മ്മികത്വത്തിലും അനേക വൈദീകരുടെയും അത്മായ നേതാക്കളുടെയും സാന്നിധ്യത്തിലും ഡിസംബര്‍ 29 ശനിയാഴ്ച  നടത്തപ്പെട്ടു.

ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ  അധ്യക്ഷതയില്‍ തുടര്‍ന്ന്   നടന്ന പൗഡഗംഭീരമായ ചടങ്ങില്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ പ്രവര്‍ത്തന ഉത്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.സ്വാതി വി.കുല്‍ക്കര്‍ണി, ടക്കര്‍ സിറ്റി മേയറെ പ്രതിനിധികരിച്ച് കൗണ്‍സില്‍ മെമ്പര്‍ പാറ്റ് സോള്‍ട്ടിസ്, ന്യുയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററും മാര്‍ത്തോമ്മ സഭാംഗവുംമായ കെവിന്‍ തോമസ്, കൊളംബിയ സെമിനാരിയുടെ പ്രസിഡന്റ് റവ.ഡോ.ലീയാന്‍ വാന്‍ ഡൈയ്ക്, ആംഗ്ലിക്കന്‍ ചര്‍ച്ച് കാനന്‍ വെരി.റവ.റിച്ചാര്‍ഡ് ഡോഷര്‍, മൗണ്ട് കാര്‍മേല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് പാസ്റ്റര്‍ ആര്‍ട്ട് സ്റ്റാന്‍സ്‌ബെറി, പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്, മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍ മെമ്പര്‍ വര്‍ക്കി എബ്രഹാം, അറ്റ്‌ലാന്റാ മാര്‍ത്തോമ്മ ഇടവക വൈസ്.പ്രസിഡന്റ് അറ്റേര്‍ണി അനിതാ എലിസബത്ത് ജേക്കബ് നൈനാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍, ജോര്‍ജിയ സ്‌റ്റേറ്റ്  ഗവര്‍ണ്ണര്‍ നേതന്‍ ഡീല്‍, അറ്റ്‌ലാന്റയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ്മാന്‍ ജോണ്‍ ലൂയിസ് എന്നിവരുടെ ആശംസ സന്ദേശം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് മാത്യു ചടങ്ങില്‍ വായിച്ചു. കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ ആരംഭിക്കുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പ്രൊഫ.ഡോ.ജോഷി ജേക്കബ് അവതരിപ്പിച്ചു.

റവ.സ്‌കറിയ വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ സെന്ററിന്റെ സ്മരണിക പ്രകാശനം ചെയ്യുവാന്‍ മാത്യു അത്യാല്‍ മെത്രാപ്പോലീത്തയെ ക്ഷണിച്ചു. ഭദ്രാസന ട്രഷറാര്‍ പ്രൊഫ.ഫിലിപ്പ് തോമസ് സിപിഎ നന്ദി രേഖപ്പെടുത്തി.

ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേക വൈദീകരും അത്മായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. ജസ്ലീ ജോര്‍ജ് യൂഎസ് ദേശീയ ഗാനം ആലപിച്ചു. എ ആര്‍ റഹമാന്റെ ഗാനട്രൂപ്പിലുള്ള അലിഷാ തോമസ് പാടിയ ഗാനം സമ്മേളനത്തിന് കൊഴുപ്പേകി. അറ്റ്‌ലാന്റാ മാര്‍ത്തോമ്മ ഇടവക വികാരി റവ.അജു അബ്രഹാമിന്റെ പ്രാര്‍ത്ഥനയോടും മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആശിര്‍വാദത്തോടും സമ്മേളനം പര്യവസാനിച്ചു.

അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
അറ്റ്‌ലാന്റയില്‍  കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവര്‍ത്തന ഉത്ഘാടനവും നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക