Image

നടയടയ്ക്കാനും ശുദ്ധിക്രീയ ചെയ്യാനും തന്ത്രിക്ക് പേടി; ബ്രാഹ്മണ മേധാവിത്വം അമ്പേ തകരുന്നു. ധീരമായി മുന്നേറി പിണറായി

ജയമോഹന്‍ എം Published on 05 January, 2019
നടയടയ്ക്കാനും ശുദ്ധിക്രീയ ചെയ്യാനും തന്ത്രിക്ക് പേടി; ബ്രാഹ്മണ മേധാവിത്വം അമ്പേ തകരുന്നു.  ധീരമായി മുന്നേറി പിണറായി

സിപിഎമ്മിന്റെ കൊടികെട്ടിയ നേതാക്കളും കേരളത്തിലെ ഒറ്റബുദ്ധികളായ ബുദ്ധിജീവികളും സ്വത്വരാഷ്ട്രീയവാദികളും തുടങ്ങി അഡ്വക്കേറ്റ് ജയങ്കര്‍ വരെ ഇപ്പോള്‍ പിണറായിയെ ഓര്‍ത്ത് അത്ഭുതപ്പെടുന്നുണ്ടാകും. ഇത് എന്തൊരു നേതാവാണപ്പാ...

ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ഒരു സിപിഎം എംഎല്‍എ പറഞ്ഞത് പോലെ പിണറായി വിജയനെ നാളെ കുട്ടികള്‍ പഠിക്കും. ഒരു നവോത്ഥാന നായകനെന്ന നിലയില്‍.
ആദ്യം യുവതികളെ കയറ്റിയാല്‍ മൂന്ന് ദിവസത്തേക്ക് നടയടയ്ക്കും താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നായിരുന്നു തന്ത്രിയും രാഹുല്‍ ഈശ്വരുമൊക്കെ വീമ്പടിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ക്ഷമയോടെ കാത്തിരുന്നു. യുവതികളായ ബിന്ദുവും കനകദുര്‍ഗയും കയറുകയും ചെയ്തു. 

അവര്‍ കയറിയപ്പോള്‍ അടിച്ചുവിട്ട ബഡായിയും പൊങ്ങച്ചവും എല്ലാം പാഴായി. അതോടെ മറ്റു മാര്‍ഗമൊന്നുമില്ലാതെ തന്ത്രി നടയടച്ച് ശുദ്ധിക്രീയ നടത്താന്‍ തുടങ്ങി. യുവതി കയറിയാലുണ്ടാകുന്ന ആചാര ലംഘനത്തിന്റെ നെടുങ്കന്‍ പ്രസംഗമൊക്കെ കേട്ടാല്‍ കുറഞ്ഞത് ഒരു പത്ത് ദിവസത്തെ ശുദ്ധിക്രീയ എങ്കിലും നടത്തണമെന്ന് തോന്നും. ഇതിപ്പോ ഒരു ദിവസത്തെ ക്രീയ പോലും നടത്തിയില്ല. വെറും മുക്കാല്‍ മണിക്കൂര്‍ അതായത് 45 മിനിറ്റ് കൊണ്ട് ശുദ്ധി ക്രീയ നടത്തി കഷ്ടിച്ച് ബ്രാഹ്മണ മേധാവിത്വം ഉറപ്പിച്ചെടുത്തു. 

അതോടെ രാഹുല്‍ ഈശ്വര്‍ വെല്ലുവിളിയും വീമ്പുമായി എത്തി. കണ്ടോ നട അടയ്ക്കുമെന്ന് പറഞ്ഞാല്‍ തന്ത്രി അടയ്ക്കും, അടച്ചിരിക്കും. നടയുടെ താക്കോല്‍ തന്ത്രിയുടെ മടയില്‍ തന്നെയാണെന്ന് പിണറായിക്ക് ഇപ്പോ മനസിലായില്ലേ എന്നൊക്കെയായി വെല്ലുവിളി. 

വെല്ലുവിളിച്ച് മണിക്കൂര്‍ 24 കഴിഞ്ഞില്ല അവിടെ അടുത്ത യുവതി കയറി. ഇക്കുറി പഴയ രാവണന്റെ ശ്രീലങ്കയില്‍ നിന്നെത്തിയാണ് യുവതി കയറിയത്. ഇത്തവണ യുവതിയുടെ ഫോട്ടോ കിട്ടിയില്ല എന്നായി രാഹുലിന്റെ പരാതി. അതോടെ വിഷ്വല്‍ സഹിതം ലങ്കന്‍ യുവതി കയറിയത് പോലീസ് പുറത്തു വിട്ടു. ഇപ്പോഴിതാ ഇതിനോടകം പത്ത് യുവതികള്‍ കയറിയെന്ന് പോലീസിന്റെ തന്നെ വെളിപ്പെടുത്തലുണ്ട്.
രാഹുല്‍ ഈശ്വറിന്റെയും പന്തളം ശശിയുടെയും തന്ത്രശാസ്ത്രം വെച്ച് മണിക്കൂറു കണക്കിന് നട അടയ്ക്കാനും ശുദ്ധകലശം നടത്തുകയും വേണ്ടതാണ്.
പക്ഷെ എന്താണെന്ന് അറിയില്ല ഇപ്പോ തന്ത്രിക്ക് നട അടയ്‌ക്കേണ്ട. അനിന്തിരവന്‍ ചെക്കന്റെയും പന്തളം ശശിയുടെയും വാക്ക് കേട്ട് ഒന്ന് നടയടച്ചപ്പോഴാണ് തന്ത്രി രാജീവര്‍ക്ക് മനസിലായത് കാണിച്ച് വെക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. 

കുറ്റം ഒന്ന് കോടതി അലക്ഷ്യം
കുറ്റം രണ്ട് ദളിത് അപമാനം
കുറ്റം മൂന്ന് ഭരണഘടന നിരോധിച്ചിട്ടുള്ള അയിത്താചരണം. 

പിന്നെ വകുപ്പുകള്‍ വേറെയും. എല്ലാം കൂടി ചേര്‍ത്ത് കേസ് പോകുമ്പോള്‍ മിനിമം ഒരു കൊല്ലമെങ്കിലും അകത്ത് കിടക്കേണ്ടി വരും. ഗോതമ്പ് ഉണ്ട തിന്നേണ്ടി വരും.
പണ്ടൊരു സിനിമയില്‍ ഇന്നസെന്റ് പറഞ്ഞത് പോലെ ഈ ബ്രിട്ടീഷുകാരെ തിക്കും തിരക്കും കൂട്ടി ഓടിച്ചതും രാജഭരണം അവസാനിച്ചതും ഞങ്ങള്‍ക്ക് അത്ര അഭിപ്രായമുള്ള കാര്യമല്ല. ഈ ജനാധിപത്യത്തില്‍ എന്തെല്ലാം പൊല്ലാപ്പാണ്. അയിത്തം ആചരിക്കാന്‍ കഴിയുന്നില്ല. ആരും രാജാവേ എന്ന് വിളിക്കുന്നില്ല. ആകെപ്പാടെ ഒരു സുഖമില്ല. ഇനിയെന്ത് ചെയ്യും.
ഇവിടെ ചോദ്യം രണ്ടാണ്. 

ചോദ്യം ഒന്ന് നിലവില്‍ പത്ത് പന്ത്രണ്ട് യുവതികള്‍ കയറിയിട്ട് ശബരിമലയ്ക്ക് എന്തെങ്കിലും കുഴപ്പം നേരിട്ടോ. കുറഞ്ഞത് മലയിടിഞ്ഞ് വീഴുകയോ, ആചാരം ലംഘിച്ചവരെ പുലിപിടിക്കുകയോ ചെയ്‌തോ?
ചോദ്യം രണ്ട് - രണ്ട് യുവതികള്‍ കയറിയപ്പോള്‍ ബ്രാഹ്മണാധിപത്യം ഉറപ്പിക്കാന്‍ ശുദ്ധിക്രീയ ചെയ്തത് പോലെ വീണ്ടും വീണ്ടും ചെയ്യാത്തത് എന്തുകൊണ്ട്.
ജയലില്‍ പോകേണ്ടി വരും എന്ന് പേടിച്ചിട്ടാണെങ്കില്‍ ശുദ്ധിക്രീയ ചെയ്യാത്തത് കൊണ്ട് പൂജാദി കാര്യങ്ങളില്‍ കുഴപ്പം വരില്ലേ. 

അഥവാ ഇപ്പോ ശുദ്ധിക്രീയ ചെയ്യേണ്ട എന്നാണെങ്കില്‍ മുമ്പ് ചെയ്തത് വെറും അഹങ്കാരം തന്നെയല്ലായിരുന്നോ.
ചോദ്യം മൂന്ന് - പെണ്ണുങ്ങള്‍ കയറിയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നൊക്കെ പറയുന്നത് കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെടുമെന്ന ഭയം കൊണ്ടല്ലേ. അങ്ങനെ കീഴ് വഴക്കങ്ങള്‍ ഒന്നൊന്നായി ലംഘിക്കപ്പെട്ടാല്‍ അവസാനം ക്ഷേത്രം അതിന്റെ യഥാര്‍ഥ ഉടമസ്ഥരായ മലഅരയന്‍മാര്‍ക്ക് കൊടുക്കേണ്ടി വരും എന്ന് പേടിച്ചല്ലേ.
അപ്പോള്‍ നല്ലത് വെറുതെ അനിന്തരവന്‍ ചെക്കന്‍ രാഹുല്‍ ഈശ്വറിനോട് പിണറായിയെ ചൊറിയാന്‍ പോകാതിരിക്കാന്‍ ഉപദേശിക്കുന്നതാണ്. പന്തളം ശശിയെപ്പോലെയുള്ള ഒരു ഐറ്റമല്ല ഈ പിണറായി വിജയന്‍. അയാള്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. അവസാനം താക്കോല്‍ ആദിവാസികള്‍ക്ക് നല്‍കി മല ഇറങ്ങേണ്ടി വരുമെന്ന് ചുരുക്കം.
-----
ശബരിമലയില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുര്‍ഗയും. ഇതിനായി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.

ശുദ്ധികലശം സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരായ വിവേചനമാണ്. താന്‍ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു.

ശശികല ശബരിമലയിലെത്തിയപ്പോള്‍ ഇതുണ്ടായില്ല. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും ഇരുവരും അറിയിച്ചു.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നടയടച്ചാണ് ശുദ്ധികലശം നടത്തിയത്.

അതേസമയം, ജാതിപിശാചിന്റെ പ്രതീകമാണ് തന്ത്രി എന്നും അദ്ദേഹം ബ്രാഹ്മണനല്ല ബ്രാഹ്മണ രാക്ഷസനാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു.

തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു.

തന്ത്രിക്ക് ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെകില്‍ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിസന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു. 
Join WhatsApp News
വിര്‍ജിനിറ്റി തിരികെ കൊണ്ടുവരാന്‍ 2019-01-05 11:41:15
നഷ്ടപ്പെട്ട ബ്രമ്മചാരിത്രം തിരിച്ചു പിടിക്കാന്‍ തന്ത്രിക്ക് കഴിയും എങ്കില്‍, ബിസിനസ് തുടങ്ങിയാല്‍ ധാരാളം പണം ഉണ്ടാക്കാം. അനേകം പെണ്ണുങളുടെ കന്യകത്തം തിരിച്ചു പിടിക്കാം. കത്തോലിക്കാ സഭ തന്നെ കന്യ സ്ത്രികളുടെ വിര്‍ജിനിറ്റി തിരിച്ചു കൊണ്ടുവരുവാന്‍ നിയമിക്കും. someone who knows him pls. let him know - andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക