Image

പാട്ട് പാടി ജോജുവും മക്കളും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published on 05 January, 2019
പാട്ട് പാടി ജോജുവും മക്കളും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പോയ വര്‍ഷം ജോജുവിന്റെ സിനിമാ ജീവിതത്തില്‍ ഏറെ ശ്രദ്ധനേടിക്കൊടുത്ത ചിത്രമായിരുന്നു ജോസഫ്. അതുപോലെതന്നെ അതിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധനേടി. പ്രത്യേകിച്ചു പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനം. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ആ ഗാനം പാടി കയ്യടി നേടുകയാണ് ജോജുവും മക്കളും.
ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. തുടര്‍ന്ന് സഹോദരങ്ങളായ ഇയാനും ഇവാനും സാറയ്ക്കൊപ്പം പാടുന്നുണ്ട്. മക്കള്‍ക്കൊപ്പം ജോജുവും പാട്ട് പാടുന്നുണ്ട്. മകള്‍ സാറയുടെ പാട്ട് നേരത്തെയും ജോജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിജയ് യോശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ഈണമിട്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക