Image

സൗബിന്‍ ഷാഹിറിനെ അറസ്റ്റു ചെയ്‌തിട്ടില്ലന്ന്‌ നടന്റെ പിതാവ്‌

Published on 05 January, 2019
സൗബിന്‍ ഷാഹിറിനെ അറസ്റ്റു ചെയ്‌തിട്ടില്ലന്ന്‌  നടന്റെ പിതാവ്‌
യുവനടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്ന്‌ പിതാവ്‌ ബാബു ഷാഹിര്‍ തന്നെ പറയുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിംഗ്‌ തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ്‌ സൗബിനെ അറസ്റ്റ്‌ ചെയ്‌തതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

എന്നാല്‍ ഇത്‌ രണ്ട്‌ മാസം മുമ്പ്‌ നടന്ന സംഭവമാണെന്നും അന്ന്‌ കേസ്‌ ഒത്തുതീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറഞ്ഞു.

സൗബിന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി തേവരയിലെ ചാക്കോളാസ്‌ ഫ്‌ളാറ്റിന്‌ മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ വാക്കേറ്റവും കൈയേറ്റവും ഉണ്ടായതെന്നും തുടര്‍ന്ന്‌ സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ്‌ സൗബിനെ അറസ്റ്റ്‌ ചെയ്യേണ്ടി വന്നതെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക