Image

പ്രകാശ് രാജ് ബംഗലൂരു സെന്‍ ട്രലില്‍ നിന്നും സ്വതന്ത്രനായി മല്‍സരിക്കും

Published on 06 January, 2019
പ്രകാശ് രാജ് ബംഗലൂരു സെന്‍ ട്രലില്‍ നിന്നും സ്വതന്ത്രനായി മല്‍സരിക്കും
നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗലൂര്‍ സെന്‍ ട്രലില്‍ നിന്ന് മല്‍സരിക്കും. സ്വതന്ത്രനായാണ് ഇദ്ദേഹം മല്‍സരിക്കുക. ജനുവരി ഒന്നിന് ട്വിറ്ററിലൂടെ പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് മല്‍സരിക്കുന്ന മണ്ഡലത്തെ കുറിച്ച്‌ സ്ഥിരീകരണം നല്‍കിയത്.

തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സിറ്റിസണ്‍ വോയ്‌സ് ഇന്‍ പാര്‍ലമെന്റ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റുകള്‍. ബിജെപിയുടെ പിസി മോഹന്‍ ആയിരിക്കും പ്രകാശ് രാജിന്റെ എതിരാളി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിസി മോഹന്‍ പരാജയപ്പെടുത്തിയത്. 2009 മുതല്‍ ബംഗലൂരു സെന്‍ ട്രലില്‍ നിന്നാണ് ഇദ്ദേഹം മല്‍സരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക