Image

മൗനമായ് മറയുന്ന രാത്രി (കവിത-പി. സി. മാത്യു)

Published on 06 January, 2019
മൗനമായ് മറയുന്ന രാത്രി (കവിത-പി. സി. മാത്യു)
ശുഭരാത്രി നേരുന്നു സുഹൃത്തേ
സുപ്രഭാതത്തിനായി കാത്തിരിക്കാം
ഇന്നലെ കണ്ട മുഖങ്ങളല്ല നാം
ഇന്നു കാണുന്നതെന്ന സത്യമോര്‍ക്കണം

ഒരുബെഞ്ചില്‍ ഇരുന്നു പഠിച്ചവനെങ്കിലും
ഒരുവാക്ക് ചൊല്ലാതെ കടന്നു പോകാം
ഒരു നോട്ടം കണ്ണാലെറിഞ്ഞു മനസ്സിന്റെ
ഓര്‍മയില്‍ തങ്ങിയ സുന്ദരിപ്പെണ്ണും

ഒരുവാക്ക് ചൊരിയാതെ കടന്നു പോകാം
ഒരുവട്ടം കൂടെ കാണാമെന്നാശിച്ച
സുഹൃത്തുമെന്നേക്കുമായ് കടന്നു പോകാം
ജീവിതം പിന്നെയും ബാക്കി നിന്നേക്കാം

മനസ്സിന്റെ മതിലകത്തിന്നീ രാവില്‍ പെയ്യും
മഴ തീരാതെനിക്കുറങ്ങാന്‍ കഴിയീലല്ലോ
ഉദയത്തില്‍ വിരിഞ്ഞ സൗഗന്ധി പൂവിതാ
ഉണങ്ങി വരളുന്നത് കാണുന്നു സത്യം

ഇരുട്ടിലുദിക്കുമേന്നെങ്കിലുമൊരു ചന്ദ്രന്‍
എന്ന് പ്രതീക്ഷിച്ചു പാടുന്ന രാപ്പക്ഷി
ഉദയ കിരണമെത്തും മുന്‍പേ അണയില്ലേ
ചാരെ ഒരുവായ് ചോറ് നല്‍കി ഉറക്കീടുവാന്‍

അസ്ഥികള്‍ പൂക്കുമീ രാവിനി തീരുവാന്‍
കോഴികള്‍ കൂകണം പലവട്ടമെങ്കിലും
പുലരാതിരിക്കുമീ രാത്രി നമ്മുടെ
പാവന സ്വപ്നത്തിന്‍ ചിറകുകളാകട്ടെ!

Join WhatsApp News
വിദ്യാധരൻ 2019-01-06 12:29:07
ഇല്ലെനിക്കാകില്ല സ്വപ്നം  കണ്ടീവിധം 
തള്ളി നീക്കാനാവില്ലൊരിക്കലും ജീവിതം
'ഒന്നിനുമില്ല നില ഉന്നതമായ കുന്നുംമലയും 
എല്ലാം നശിക്കുമാ' സത്യമറിഞ്ഞിട്ടീവിധം  
ഇല്ലെനിക്കുറങ്ങാൻ കഴിയില്ലൊരിക്കലും,
ഇല്ല തട്ടികളയാനാവില്ല പുറംകാലാലും 
പൂക്കൾ കൊഴിഞ്ഞാലും പൂത്തിടും പിന്നെയും 
ഒരു പെണ്ണ് പോയാൽ ഒൻപത് വന്നിടും 
ചുമ്മാ കിടന്നുറങ്ങാതെ കവി നീ 
വെട്ടി പിടിക്കുക ഭൂലോകമൊക്കയും 
മുത്തിക്കുടിക്കൂ ജീവിത  മുന്തിരിച്ചാറാവോളം 
നിൽക്കുന്നു ചഷകവും നീട്ടി നിൻ മുന്നിൽ 
സുന്ദരിമാർ കൊങ്കകൾ തുള്ളിച്ചു തുള്ളിച്ചു
വന്നിടും ചന്ദ്രിക രാവുകൾ പിന്നെയും 
വന്നീടില്ലെന്നാൽ ഈ ജീവിതം പിന്നെയും 
അല്ല മരണാനന്തര ജീവിതം കാംക്ഷിക്കിൽ 
പോകുക പോയി നീ വാത്മീകത്തിലൊളിക്കുക 
അല്ല നിൻ ചിന്ത മറിച്ചാണെന്നാകിൽ 
പോരുക നീയെന്നൊടൊപ്പം ഈ ജീവിത 
മുന്തിരിച്ചാർ മുത്തിക്കുടിച്ചു മഥിക്കുവാൻ 
Jack Daniel 2019-01-06 13:59:43
ഒരാൾ സ്വപ്നം കാണാൻ വിളിക്കുന്നു മറ്റൊരാൾ മുന്തിരിച്ചാർ കുടിക്കാൻ വിളിക്കുന്നു . എങ്ങോട്ട് പോകണം ? മുന്തിരിച്ചാർ കുടിക്കാൻ പോകാം അല്ലെ ?
Johnny Walker 2019-01-06 17:36:09
മുന്തിരിച്ചാർ അടിച്ചിട്ട് കവി എഴുതിയതായിരിക്കും ജാക്കെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക