Image

ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടി അബുദാബിയില്‍ ശനിയാഴ്‌ച

Published on 12 April, 2012
ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടി അബുദാബിയില്‍ ശനിയാഴ്‌ച
അബുദാബി: നാഷനല്‍ തിയറ്ററില്‍ ശനിയാഴ്‌ച വൈകിട്ട്‌ ഏഴരയ്‌ക്കു ബോളിവുഡ്‌ ഗായിക ശ്രേയ ഘോഷാലും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ഹിന്ദി സിനിമാ ഗായകന്‍ ശിവപ്രസാദ്‌ മല്ലയ്യ ഉള്‍പ്പെടെയുള്ളവരും നര്‍ത്തകരും മൂന്നു മണിക്കൂര്‍ പരിപാടിയില്‍ വേദിയിലെത്തുമെന്നു പ്രോഗ്രാം ഡയറക്‌ടര്‍ റഹീം അദവനാട്‌, ചീഫ്‌ കോ - ഓര്‍ഡിനേറ്റര്‍ അഷ്‌റഫ്‌ പട്ടാമ്പി എന്നിവര്‍ അറിയിച്ചു.

പീജ്യോട്ട്‌, ഉമൈര്‍ ബിന്‍ യൂസുഫ്‌ ട്രാവല്‍സ്‌ തുടങ്ങിയ സ്‌ഥാപനങ്ങളാണു മുഖ്യ പ്രായോജകര്‍. ഹിന്ദി, മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌ സിനിമകളിലെ ഗാനങ്ങളാകും അവതരിപ്പിക്കുക. 25,00 പേര്‍ക്ക്‌ ഇരിപ്പിട സൗകര്യമുള്ള നാഷനല്‍ തിയറ്ററില്‍ 75% ടിക്കറ്റ്‌ വില്‍പ്പനയും പൂര്‍ത്തീകരിച്ചതായും സംഘാടകര്‍ പറഞ്ഞു. 500, 300, 150 ദിര്‍ഹം നിരക്കിലാണ്‌ ടിക്കറ്റുകള്‍. ഏഴു മണിക്കു തിയറ്ററിലേക്കു ജനങ്ങളെ പ്രവേശിപ്പിക്കും.

അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌കര്‍, പ്രായോജക സ്‌ഥാപനങ്ങളുടെ പ്രതിനിധികളായ ജമാല്‍ സഹാല്‍, ആദില്‍ ഖാന്‍, സഫാത്ത്‌ ഖാന്‍, ശിവപ്രസാദ്‌, ബാബു, ശാദുല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക