Image

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സംഭാവന നല്‍കി

Published on 06 January, 2019
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സംഭാവന നല്‍കി

കുവൈത്ത്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്റെ സംഭാവനയായ രണ്ടുലക്ഷം രൂപ കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റഫീഖ് നടുക്കണ്ടി വൈസ് പ്രസിഡന്റ് യാക്കൂബ് എലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെയും എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി. രാമകൃഷ്ണനെയും ഏല്‍പ്പിച്ചു. 

ചടങ്ങില്‍ മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി. ജോസ്, കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഫൈസല്‍ നടുക്കണ്ടി, ബഷീര്‍ നെല്ലിയോട്ട് , ആരിഫ് രാരങ്ങാട്ട്, ജമാല്‍ കളരിക്കണ്ടി, നാട്ടിലെ കോര്‍ഡിനേറ്റര്‍മാരായ കെ.ടി. മുസ്തഫ, സി. ദസ്ത എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക