Image

കോപ്പിടയിയെ ഒരു കലയാക്കിയ ദീപ ടീച്ചര്‍ ഇപ്പോഴതൊരു പതിവാക്കി ഇപ്പോള്‍ കോപ്പിയടിച്ചിരിക്കുന്നത് കേരളവര്‍മ്മയിലെ പൂര്‍വവിദ്യാര്‍ഥിയെ

Published on 07 January, 2019
കോപ്പിടയിയെ ഒരു കലയാക്കിയ ദീപ ടീച്ചര്‍ ഇപ്പോഴതൊരു പതിവാക്കി ഇപ്പോള്‍ കോപ്പിയടിച്ചിരിക്കുന്നത് കേരളവര്‍മ്മയിലെ പൂര്‍വവിദ്യാര്‍ഥിയെ

കോപ്പിയടിക്ക് ദീപയടി എന്ന പര്യായപദം സമ്മാനിച്ച ദീപ ടീച്ചര്‍ വീണ്ടും കോപ്പിയടി വിവാദത്തില്‍. മുമ്പ് കവി എസ്.കലേഷിന്‍റെ കവിത മോഷ്ടിച്ച് സര്‍വീസ് മാഗസീനില്‍ നല്‍കുകയായിരുന്നു ദീപ ടീച്ചര്‍ ചെയ്തതെങ്കില്‍ ഇത്തവണ കേരളവര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ശരത് ചന്ദ്രന്‍ എന്നയാളുടെ കവിതയിലെ വരികള്‍ മോഷ്ടിച്ച് തന്‍റെ ബയോയായി പ്രസിദ്ധീകരിക്കുകയായിരുന്നു. 
പട്ടടത്തി കെട്ടുപോകിലും പോകട്ടെ, മഴയത്തു വേണം മടങ്ങാന്‍ എന്നായിരുന്നു ദീപയുടെ ഫേസ്ബുക്ക് ബയോ വരികള്‍. ധീരമായ പോരാട്ടത്തെ പ്രചോദിപ്പിക്കുന്ന വരികളാണിവ. ആദ്യത്തെ കോപ്പിയടി വിവാദം വന്നപ്പോള്‍ ദീപ ബയോയായി കുറിച്ച ഈ വരികള്‍ അവരുടേതാണ് എന്ന് കരുതി നിരവധി പേര്‍ അവരെ പിന്തുണച്ചിരുന്നു. 
പട്ടടത്തീ കെട്ടുപോകിലും പോകട്ടെ മഴയത്തുവേണം മടങ്ങാന്‍ എന്ന് കുറിച്ച ദീപ തളരരുത് എന്ന് നിരവധി പേര്‍ അവരുടെ ഫേസ്ബുക്കില്‍ തന്നെ എഴുതി. അപ്പോഴൊന്നും ഈ വരികള്‍ തന്‍റെയല്ല എന്ന് ദീപ പറഞ്ഞില്ല. 
എന്നാല്‍ സംഗീക സുഷുമ സുബ്രമണ്യന്‍ എന്ന കേരള വര്‍മ്മയിലെ തന്നെ ഒരു മുന്‍ വിദ്യാര്‍ഥിനി തെളിവ് സഹിതം ഈ കള്ളത്തരം പൊളിച്ചുകൊണ്ട് രംഗത്തെത്തി. സംഭവം വീണ്ടും വിവാദമായതോടെ ദീപ ഫേസ്ബുക്ക് ബയോ മാറ്റി മുങ്ങുകയും ചെയ്തു. 
സംഗീതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ വരികള്‍ ശരത് ചന്ദ്രന്‍ എന്നയാള്‍ എഴുതിയതാണ് എന്ന് ഉറപ്പിക്കാനാണ് ഈ പോസ്റ്റ് ഞാന്‍ ഇടുന്നത്. 
താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുദ്ധരിക്കുന്നു എന്നതും ഈ പോസ്റ്റിന് കാരണമാണ്. താങ്കളെപ്പോലെ പ്രശസ്തയായ ഒരാള്‍ അറിയപ്പെടാത്ത ഒരു യുവ കവി കോളജ് പഠനകാലത്ത് കവിതാ മത്സരത്തില്‍ എഴുതിയ കവതിയിലെ വരികള്‍ എടുത്ത് ബയോ ആക്കുമ്പോള്‍ താങ്കളെ ഫോളോ ചെയ്യുന്നവര്‍ അത് ദീപ ടീച്ചര്‍ എഴുതിയതാണ് എന്ന് വിശ്വസിക്കുമ്പോള്‍ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞ് ഒഴിയുന്നത് ധാര്‍മ്മികതയല്ല. ആശാനും ഒഎന്‍വിയും ഒന്നുമല്ല അത് എഴുതിയത്. ഈ വരികള്‍ എഴുതിയത് വളര്‍ന്നു വരുന്ന ഒരു യുവ കവിയാണ്. അയാളുടെ ക്രെഡിറ്റ് ദീപ ടീച്ചര്‍ അയാള്‍ക്ക് തന്നെ നല്‍കുമെന്ന് കരുതുന്നു...
ഇതാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. 
സംഗീതയുടെ പോസ്റ്റ് വൈറലായതോടെ തന്‍റെ ബയോ മുക്കിയിട്ട് ദീപ ടിച്ചര്‍ അപ്രത്യക്ഷയായി. പതിവ് പോലെ ഒരു മാപ്പ് പറച്ചിലും നടത്തിയിട്ടില്ല. 
ഇനി കോപ്പിയടി ദീപ ടീച്ചര്‍ തന്‍റെ മൗലീക അവകാശമായി കരുതുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക