Image

മൂന്നാറില്‍ മൈനസ്‌ 3 ഡിഗ്രി താപനില

Published on 07 January, 2019
മൂന്നാറില്‍  മൈനസ്‌ 3 ഡിഗ്രി താപനില
ഇടുക്കി: മൂന്നാറില്‍ താപനില മൈനസ്‌ മൂന്നു ഡിഗ്രി സെന്റിഗ്രേഡ്‌ രേഖപ്പെടുത്തി. കാശ്‌മീരിനെ അനുസ്‌മരിപ്പിക്കുന്ന മഞ്ഞുവീഴ്‌ച്ചയാണ്‌ ഇപ്പോള്‍ മൂന്നാറിലുള്ളത്‌.

ഈ കാരണം കൊണ്ടുതന്നെ തെക്കിന്റെ കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച്‌ കിടക്കുന്നത്‌ കാണേണ്ട കാഴ്‌ച്ചതന്നെയാണ്‌. അതിശൈത്യത്തില്‍ മാത്രം കാണാന്‍ കഴിയുന്ന കാഴ്‌ചകളാണ്‌ ഇപ്പോള്‍ മൂന്നാറിലുള്ളത്‌.


ആവി പറന്നുനടക്കുന്ന അരുവികളും, പുഴയും, മഞ്ഞില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങളും പുല്‍ച്ചെടികളും ഇപ്പോള്‍ മൂന്നാറില്‍ സ്ഥിരം കാഴ്‌ച്ചയാണ്‌.

മൂന്നാറിലുള്ള ചൊക്കനാട്‌, ചിറ്റുവാര, ചെണ്ടുവാര, കന്നിമല,രാജമല, ലക്ഷ്‌മി എസ്റ്റേറ്റ്‌ എന്നിവിടങ്ങളിലാണ്‌ താപനില മൈനസ്‌ 3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്‌. മൂന്നാറില്‍ ഏറ്റവും മനോഹരമായ കാഴ്‌ച്ച നല്‍കുന്നത്‌ വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക