Image

ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

Published on 07 January, 2019
ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

മുന്നാക്കക്കാര്‍ക്ക് സാമ്ബത്തിക സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സാമ്ബത്തിമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ് പത്ത് ശതമാനം സംവരണം നല്‍കുക. ഇതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വളരെ ചര്‍ച്ചയായേക്കാവുന്ന തീരുമാനമാണ് കേന്ദ്രമന്ത്രിസഭ എടുത്തിരിക്കുന്നത്. മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം


അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ ബിജെപിക്കെതിരെ തിരഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഈ വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു. മാത്രമല്ല, കര്‍ഷക വിഭാഗത്തിന്റേത് കൂടി കോണ്‍ഗ്രസിന് ലഭിച്ചതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ ബെജിപ ഭരണം നഷ്ടമാകുകയായികരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക