Image

തെരഞ്ഞെടുപ്പിന് മുന്‍പ്‌ മല്യയെ ഇന്ത്യയിലെത്തിക്കാന്‍ തന്ത്രവുമായി കേന്ദ്രനീക്കം

Published on 07 January, 2019
തെരഞ്ഞെടുപ്പിന് മുന്‍പ്‌ മല്യയെ ഇന്ത്യയിലെത്തിക്കാന്‍ തന്ത്രവുമായി കേന്ദ്രനീക്കം

 9000 കോടിയുടെ വായ്പാ തട്ടിപ്പിലൂടെ പിടികിട്ടാപ്പുള്ളിയായ വിജയ് മല്യയെ സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്‌ മല്യയെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി നയതന്ത്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമാക്കുക എന്ന തന്ത്രമാകും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുക.

മല്യയെ തിരിച്ചെത്തിച്ചാല്‍ അത് ചൂണ്ടിക്കാട്ടി കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടികളെടുത്തുവെന്ന് അവകാശപ്പെടാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ ആവശ്യം യു.കെ. കോടതിയുടെ പരിഗണനയിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക