Image

മുംബൈ സ്വദേശിനി വേദികാ പുരിക്ക്‌ സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി ജഡ്‌ജായി നിയമനം

Published on 07 January, 2019
മുംബൈ സ്വദേശിനി വേദികാ പുരിക്ക്‌ സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി ജഡ്‌ജായി നിയമനം
സാന്‍ഫ്രാന്‍സിസ്‌കോ: മുംബൈ സ്വദേശിനിയായ സാന്‍ഫ്രാന്‍സിസ്‌കോ അറ്റോര്‍ണി, വേദികാ പുരിയെ സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട്‌ ജഡ്‌ജായി കാലിഫോര്‍ണിയാ ഗവര്‍ണര്‍ എഡ്‌മണ്ട്‌ ജി ബ്രൗണ്‍ ജൂണിയര്‍ നിയമിച്ചു.
കോര്‍ട്ട്‌ ഓഫ്‌ അപ്പീലിലേക്ക്‌ നിയമിതനായ ജഡ്‌ജി ട്രേസി ബ്രൗണിന്‌ പകരമായാണ്‌ വേദികാ പുരിയുടെ നിയമനം. സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട്‌ ജഡ്‌ജായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയാണ്‌  നാല്‍പത്തേഴുകാരിയാവേദികാ പുരി.

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദമെടുത്ത വേദിക, സാന്റാ ക്ലാരാ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളില്‍ നിന്ന്‌ ലീഗല്‍ ട്രെയിനിംഗ്‌ നേടി, 1994ല്‍ ലോ സ്‌കൂളില്‍ നിന്ന്‌ ഗ്രാജുവേറ്റ്‌ ചെയ്‌തു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ താമസമാക്കിയ പുരി 2005മുതല്‍ Pillsbury& Coleman LLP പാര്‍ട്‌നറായി പ്രവര്‍ത്തിച്ചുവരുന്നു. കക്ഷികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ സംബന്ധിച്ച വിഷയങ്ങളില്‍ സഹായം ചെയ്‌തുവരുന്നു.

കമ്പനികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സങ്കീര്‍ണവും പ്രയാസംപിടിച്ചതുമായ ഇന്‍ഷുറന്‍സ്‌ കവറേജ്‌ കേസുകളാണ്‌ പ്രധാനമായും വേദികാ പുരി കൈകാര്യം ചെയ്യുന്നത്‌.

പരിചയസമ്പത്തുള്ള അറ്റോര്‍ണി എന്ന നിലയില്‍ സിലിക്കണ്‍വാലി ബിസിനസുകളും യൂണിവേഴ്‌സിറ്റികളുമായും ബന്ധപ്പെട്ട്‌ ഉയര്‍ന്നുവരുന്ന പുതിയതും കുഴപ്പം പിടിച്ചതുമായ കേസുകളെകുറിച്ച്‌ വേദിക പുരിയ്‌ക്ക്‌ വേണ്ടത്ര പരിജ്ഞാനമുണ്ട്‌. ടെക്‌നോളജി സംബന്ധിയായ പരാജയങ്ങള്‍, സൈബര്‍ ലയബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ പുരി നിരവധി കമ്പനികള്‍ക്ക്‌ കൗണ്‍സലിംഗ്‌ നല്‍കിയിട്ടുണ്ട്‌.

2011ല്‍ സ്ഥാനമേറ്റശേഷം ഗവര്‍ണര്‍ ബ്രൗണ്‍, ജനുവരി 2 ന്‌ നിയമിച്ച 193 പേരടക്കം 644 ജഡ്‌ജിമാരെ നിയമിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക