നല്ല സിനിമയുടെ ആസ്വാദകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത. മോഹന്‍ലാലിനു ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത വാനപ്രസ്ഥം എന്ന ചിത്രത്തിനു ശേഷം ഷാജി എന്‍ കരുണ്‍ - മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്നു. ടി പത്മനാഭന്റെ കടല്‍ എന്ന തിരക്കഥയെ ആധാരമാക്കി അതേ പേരില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. കുട്ടിസ്രാങ്കിനു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന കടലില്‍ ഒരു അണുകുടുംബത്തിലെ പ്രക്ഷുബ്ധമായ സംഭവ വികാസങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. അണുകുടുംബത്തിലെ അച്ഛന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.