Image

വ്യാസന്‍ ചിത്രത്തില്‍ ദിലീപും,സിദ്ദിഖും ഒരുമിക്കുന്നു

Published on 07 January, 2019
വ്യാസന്‍ ചിത്രത്തില്‍ ദിലീപും,സിദ്ദിഖും ഒരുമിക്കുന്നു


ദിലീപ്‌ -സിദ്ദിഖ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെപി( വ്യാസന്‍ എടവക്കാട്‌) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്‌ മാര്‍ച്ചില്‍ ആരംഭിക്കും. ഒരു സംഭവകഥയെ ആധാരമാക്കിയാണ്‌ ചിത്രം ഒരുങ്ങുന്നത്‌. സംവിധായകന്‍ തന്നെയാണ്‌ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്‌.
മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ലാത്ത പ്രമേയമാണ്‌ ഈ ചിത്രത്തിന്റെതെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

രാമലീലയ്‌ക്ക്‌ ശേഷം സിദ്ദിഖും ദിലീപും ഒരുമിച്ചെത്തുന്ന ചിത്രമാണിത്‌. പുതിയ ചിത്രം ഈരു താരങ്ങളുടേയും കരിയറിനെ ഏറെ വഴിത്തിരിവുണ്ടാക്കുമെന്നാണ്‌ അണിയറയില്‍ നിന്ന്‌ ലഭിക്കുന്ന വിവരം.

ചിത്രത്തിന്റെ പേരോ മറ്റ്‌ വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ബാക്കി താരനിര്‍ണ്ണയം നടന്നു വരുകയാണ്‌. 2017 ല്‍ പുറത്തിറങ്ങിയ വ്യാസന്‍ സംവിധാനം ചെയ്‌ത ആയാള്‍ ജീവിച്ചിരുപ്പുണ്ട്‌ എന്ന ചിത്രം പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തെ തേടി ഒരുപാട്‌ പുരസ്‌കാരങ്ങളും അന്നെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക