Image

മാര്‍ ഈവാനിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന(ആമിക്കോസ്) ഫിലഡെല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Published on 08 January, 2019
മാര്‍ ഈവാനിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന(ആമിക്കോസ്) ഫിലഡെല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ്  പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ(അമികോസ്) അസ്സോസിയേഷന്‍ ഓഫ് മാര്‍ ഇവാനിയോസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സിന്റെ ഫിലഡെല്‍ഫിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.

 1949 ല്‍ തിരുവനന്തപുരത്തു നാലാഞ്ചിറയിലുള്ള മനോഹരമായ ബദനിക്കുന്നില്‍ സ്ഥിതിചെയ്യുന്ന മാര്‍ ഇവാനിയോസ് കോളേജ് യൂജിസിയുടെ ഓട്ടോണമി അംഗീകാരമുള്ളതും, അതിപ്രശസ്തവുമാണ്. പ്രസ്തുത കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമവും, നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ളതുമായ സംഘടനയാണ് അമിക്കോസ്. ഭാവി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി, റവ.ഫാ.സജി മുക്കൂറ്റ് (വികാരി. സെന്റ് ജൂദ്ദ് സീറൊ മലങ്കര കത്തോലിക്കാ ചര്‍ച്ച്. ഫോണ്‍-917-673-5318. രക്ഷാധികാരിയായി ശ്രീ മോഹന്‍ ശാമുവേല്‍ ഓഡിറ്റര്‍ പെന്‍സില്‍ വാനിയ ഫോണ്‍: 717-503-5091, മിസ്സസ്. റീനാ സൂസന്‍ മാത്യൂസ്(ന്യൂസ് റീഡര്‍ യു.എസ്. വീക്ക്‌ലി റൗണ്ട് അപ്. ഫോണ്‍:732-841-4043. ജോസ് നൈനാന്‍( സിറ്റി ഓഫ് ഫിലഡെല്‍ഫിയ, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്-ഫോണ്‍:267-455-5530. എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. 

വിവരങ്ങളറിയുവാന്‍ വാട്‌സാപ്പ്. ഫേസ് ബുക്ക്, ഇവയിലൂടെയും, ഫോണിലൂടെയും ബന്ധപ്പെടണമെന്നു താല്‍പര്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക