ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറുമായ കണ്ണൂര്‍ സ്വദേശി ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫ്. ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.
ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി കഴിഞ്ഞ ആഴ്ച അവര്‍ ചുമതലയേറ്റു. 2016-ലാണ് ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുത്തത്.