ടൗണ്‍സ്വില്‍ (ഓസ്ട്രേലിയ): നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിന്റെ തലസ്ഥാനമായ ടൗണ്സ്വില്ലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കോണ്ഗ്രിഗേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ട്രസ്റ്റിയായി ബിജു യോഹന്നാനേയും സെക്രട്ടറിയായി എബി ജേക്കബിനേയും, വികാരി ഫാ. വിനോദ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തെരഞ്ഞെടുത്തു.
കഴിഞ്ഞ വര്‍ഷം ഭാരവാഹികളായി പ്രവര്‍ത്തിച്ച തോമസ് തേവര്‍മലയില്‍, എബി ജേക്കബ് എന്നിവരുടെ പ്രവര്‍ത്തനത്തെ പൊതുയോഗം പ്രത്യേകം അഭിനന്ദിച്ചു. സമൂഹത്തില്‍ യാതന അനുഭവിക്കുന്നവരെ കണ്ടുപിടിച്ച്, അവര്‍ക്ക് സഹായ ഹസ്തമാകുന്നതിനും, മറ്റ് ചാരിറ്റിപ്രവര്ത്തനങ്ങള്ക്കും തങ്ങള്‍ ഈ വര്‍ഷം ഊന്നല്‍ നല്‍കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളെ ഓസ്ട്രേലിയയുടെ ഭദ്രാസനാധിപന്‍ മാര്‍ ദിയസ് കോറസ് അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: ജിന്സണ് കുര്യന്