Image

കൊളോണ്‍ കേരള സമാജം 10 കുടുംബങ്ങളെ സഹായിക്കും

Published on 08 January, 2019
കൊളോണ്‍ കേരള സമാജം 10 കുടുംബങ്ങളെ സഹായിക്കും
 
കൊളോണ്‍: ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍ക്കു കൈത്താങ്ങായി കൊളോണ്‍ കേരള സമാജം കൈകോര്‍ക്കുന്നു. കെളോണ്‍ കേരള സമാജം തെരഞ്ഞെടുക്കുന്ന 10 കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്.

സമാജത്തിന്റെ അംഗങ്ങള്‍ നല്‍കുന്ന അപേക്ഷയിലൂടെയാണ് അര്‍ഹതപ്പെട്ട കുടുംബങ്ങളെ നിശ്ചയിക്കുന്നത്. ഇതിനായി 2019 ഫെബ്രുവരി 28നകം അംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണ്. അപേക്ഷകര്‍ താമസിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ, അല്ലെങ്കില്‍ ഇടവക വികാരിയുടെയോ സാക്ഷ്യപ്പെടുത്തുന്ന അപേക്ഷ സഹിതം സമാജം പ്രസിഡന്റ് ജോസ് പുതുശേരിയ്ക്ക് നല്‍കേണ്ടതാണ 
ഒരു അംഗത്തിന് ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ അനുവാദമുള്ളു. 

പോയ വര്‍ഷം സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു സമാഹരിച്ച തുകയാണ് സഹായധനമായി നല്‍കുന്നത്. കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സമാജത്തിന്റെ ഭാരവാഹികള്‍ ഡേവീസ് വടക്കുംചേരി(ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത്(സ്‌പോര്‍ട്‌സ് സെക്രട്ടറി), ജോസ് നെടുങ്ങാട്(ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക