ദോഹ: ദോഹയില്‍ നേഴ്സുമാരുമായി സഞ്ചരിച്ച വന്‍ മറിഞ്ഞ് കണ്ണൂര്‍ സ്വദേശിയടക്കം
അഞ്ചുപേര്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ഡാനി തോമസ് (36) ആണ്
മരിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശികളായ ക്ലാരിവെല്, മരിയം, സുഡാനില്‍ നിന്നുള്ള
മോയു, ഒരു സുഡാന് സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അല്‍ഖോറിലെ ഹമദ്
ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചവര്‍. വാനില്‍ 16 പേരുണ്ടായിരുന്നു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മലയാളിയായ ബഷീര്‍ ഉള്‍പ്പെടെ
ചിലരുടെ നില ഗുരുതരമാണ്. മരിച്ച ഡാനി തോമസ് അഞ്ച് വര്‍ഷമായി അല്‍ഖോര്‍ ഹമദ്
ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചെയ്തുവരികയാണ്. ഭര്‍ത്താവ് ആന്‍േറാ
ദോഹയില്‍ ടൊയോട്ടയിലെ ജീവനക്കാരനാണ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.