Image

സംവരണ ബില്‍ ലോക്‌സഭ പാസാക്കി

Published on 09 January, 2019
സംവരണ ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി.

വോട്ടെടുപ്പില്‍ 323 അംഗങ്ങള്‍ പങ്കെടുത്തപ്പോള്‍ 319 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ്‌ ഗലോട്ടായിരുന്നു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്‌. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ അണ്ണാ ഡിഎംകെ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്‌ക്ക്‌ വിടും. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ്‌ ബില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക