Image

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

Published on 09 January, 2019
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കേസ് വേഗത്തില്‍ തീര്‍ത്ത് കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പിലാക്കി തരാനുള്ള സര്‍ക്കാറിന്‍റെ നീക്കമായി കാണുന്നു. ആലുവയില്‍ പോയി മദര്‍ സുപ്പീരിയറിന് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് കന്യാസ്ത്രീ പീഡനകേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. സൂര്യനെല്ലി കേസിലെ അഡിഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു അഡ്വ ജിതേഷ് ജെ ബാബു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109- ദിവസമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായത് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയതാണ് എന്നാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂവെന്നാണ് ചട്ടം. നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീ മാര്‍ രംഗത്തെത്തിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നല്‍കിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. കന്യാസ്ത്രീമാര്‍ തെരുവില്‍ സമരം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

Join WhatsApp News
Catholic 2019-01-10 10:39:20
ആരെയും ഭയമില്ലെന്ന് സിസ്റ്റർ ഇന്നത്തെ മാതൃഭൂമിയിൽ പറയുന്നു. സഭാ നിയമം അനുസരിച്ച് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നിങ്ങളെ സഭക്കും വേണ്ട. നിങ്ങളെയൊക്കെ ചുമക്കേണ്ട ബാധ്യതയൊന്നും സഭക്കില്ല. 
Kunjaadu 2019-01-10 10:52:05
കന്യാസ്ത്രികൾ ഫ്രാങ്കോ മുളയ്ക്കലിനൊപ്പം കിടപ്പറ പങ്കിടണമെന്ന് കാനോൻ നിയമത്തിൽ പറഞ്ഞിട്ടുണ്ടോ, Catholc? സഭയെന്നു പറയുന്നത് നിങ്ങളും മെത്രാനും പുരോഹിതരും മാത്രമോ? എങ്കിൽ ആ വിഴുപ്പ് നിങ്ങൾ ചുമക്കുന്നതുകൊണ്ടു തെറ്റില്ല.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക