Image

ഫോമാ, ഫൊക്കാന, പ്രസ് ക്ലബ്.. നാട്ടില്‍ മാത്രം മതിയോ സേവനം? (ചര്‍ച്ച)

Published on 09 January, 2019
ഫോമാ, ഫൊക്കാന, പ്രസ് ക്ലബ്.. നാട്ടില്‍ മാത്രം  മതിയോ സേവനം? (ചര്‍ച്ച)
പ്രധാന കേന്ദ്ര സംഘടനകളുടെ നേതാക്കളെല്ലാം കേരളത്തില്‍. പ്രസ് ക്ലബിന്റെ അവാര്‍ഡ്, ഫോമയുടെ മെഡിക്കല്‍ ക്യാമ്പ്, ഫോമാ വില്ലേജിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ്, ഫൊക്കാനയുടെ കേരള കണ്വന്‍ഷന്‍, അതോടനുബന്ധിച്ച് സാഹിത്യ സമ്മേളനവും മറ്റും...
സംഗതി ഗംഭീരം. പക്ഷെ ഈ സംഘടനകളൊക്കെ അമേരിക്കന്‍ മലയാളികളെ സേവിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നു മറക്കുന്നുണ്ടോ? കേരളത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയതു കൊണ്ടോ, സാഹിത്യ സമ്മേളനം നടത്തിയതു കൊണ്ടോ ഇവിടെയുള്ളവര്‍ക്ക് എന്ത് പ്രയോജനം? ചികില്‍സാ രംഗത്ത് കേരളം അത്ര പിന്നിലാണോ?
വീട് വച്ചു നല്‍കുക തുടങ്ങിയ പദ്ധതികള്‍ എന്തു കൊണ്ടും നല്ലതാണ്. അതല്ലാതെ ചെറുകിട പരിപാടികളുമായി നാട്ടില്‍ ചുറ്റിത്തിരിയുന്നതു കൊണ്ട് അമേരിക്കന്‍ മലയാളിക്ക് എന്തു ഗുണം? സംഘടനകള്‍ അവരുടെ കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടോ?
നിങ്ങളുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു 
Join WhatsApp News
sevakan 2019-01-09 16:46:52
നാട്ടിൽ സേവിക്കാൻ കുറച്ച് പണം മതി. ഇവിടെ അത് പറ്റില്ലല്ലോ. അതിനാൽ എന്തെങ്കിലും ചെയ്തോട്ടെ 
mallukutty 2019-01-10 10:41:53
നാട്ടിൽ കഞ്ഞിവീഴ്ത്തു നടത്തി പബ്ലിസിറ്റി നേടുന്നത് ഫൊക്കാന-ഫോമാ നിർത്തണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക