Image

അതിര്‍ത്തി സംരക്ഷണം: രണ്ടു കാഴ്ചപ്പാടുകള്‍ (ബി ജോണ്‍ കുന്തറ)

Published on 09 January, 2019
അതിര്‍ത്തി സംരക്ഷണം: രണ്ടു കാഴ്ചപ്പാടുകള്‍ (ബി ജോണ്‍ കുന്തറ)
ഇന്നലെ പ്രസിഡന്‍റ്റ് ട്രംപ്, അമേരിക്കന്‍തെക്കനതിര്‍ത്തിയില്‍ ഇപ്പോള്‍ നടമാടുന്ന സംഘര്‍ഷാവസ്ഥ ഗുരുതരമെന്നും, ഇതൊരു മനുഷ്യദുര്വിഘനിയോഗ നാടകമെന്നും അതിനൊരു പരിഹാരം കണ്ടെത്തേണ്ട ആവശ്യകത വളരെ ലളിത ഭാഷയില്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു.ഇന്നു കാണുന്ന ഭാഗിക ഭരണ സ്തംഭനം അതിര്‍ത്തി സംരക്ഷണത്തിന് ഡെമോക്രാറ്റ്‌സ് പണം അനുവദിക്കാത്തതില്‍ നിന്നും ഉടലെടുത്തു എന്നും സമര്‍ത്ഥിച്ചു.

അതിനുശേഷം ഹൌസ് സ്പീക്കര്‍ നാന്‍സി പോലോസിയും സെനറ്റ് ഡെമോക്രാറ്റ് ലീഡര്‍ ചക് ഷൂമറും ചേര്‍ന്ന് അവര്‍ ഈ സംഘര്‍ഷാവസ്ഥ എങ്ങിനെ കാണുന്നു എന്നും പറഞ്ഞു. ഇവരുടെ നിലപാട് അതിര്‍ത്തിയില്‍ കാണുന്ന സംഘര്‍ഷാവസ്ഥ പ്രസിഡന്‍റ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ചേര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച ഒരന്തരീഷീ. കൂടാതെ അതിര്‍ത്തിയില്‍ ഒരു മതില്‍ നിര്‍മ്മിച്ചു ഇപ്പോള്‍ കാണുന്ന ഇടിച്ചു കയറ്റം അവസാനിപ്പിക്കുന്നത്, അസാന്മാര്ഗ്ഗി കത എന്നും പറഞു.

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ റോണിന്‍ സിങ്, 22 വയസുകാരന്‍ പിയേഴ്‌സ് കോര്‍ക്കരന്‍ റ്റെനസി, സബ്രീന സ്റ്റാര്‍ 21, സ്റ്റീവന്‍ മാര്‍ലെര്‍ 38 , ജസ്റ്റിന്‍ ജെയിംസ് 14, ഇത് ഏതാനും പേരുകള്‍ 2018 ല്‍ മാത്രം കൊല്ലപ്പെട്ടവര്‍ മറ്റു മാരകമല്ലാത്ത അതിക്രമങ്ങളില്‍ പീഡനം അനുഭവിച്ചവര്‍ വേറെയും. ട്രംപ് ഒരു ചോദ്യം ചോദിച്ചു എന്തുകൊണ്ട്പ, ണക്കാരായ രാഷ്ട്രീയക്കാര്‍ വലിയ മതിലുകള്‍ കെട്ടി അവരുടെ വീടുകള്‍ സംരക്ഷിക്കുന്നു? ഇവര്‍ മതിലിനു പുറത്തുള്ളവരെ വെറുക്കുന്നതുകൊണ്ടല്ല പിന്നേയോ മതിലിനുള്ളിലുള്ളവരെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ഈ ചോദ്യം തികച്ചും അര്ത്ഥളവത്തായത്.

അധികം പുറകോട്ടു പോകേണ്ട, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ട്രംപ്തിരഞ്ഞെടുക്കപ്പെടുന്നതുവരെയും, അതിര്‍ത്തിയില്‍ മതില്‍ കെട്ടി നിയമവിരുദ്ധമായ സംഭവങ്ങള്‍ക്ക് ഒരു പരിഹാരം കാണണമെന്ന് വാദിച്ചവരാണ്. പിന്നെങ്ങിനെ ഇപ്പോള്‍ ഈ മതില്‍ ഒരു അസാന്മാര്‍ഗികതയുടെ ചിഹ്നമായി?

രണ്ടു അവതരണങ്ങളും കേട്ടവര്‍ നിഷ്പക്ഷമായി ചിന്തിക്കൂ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ഇന്നൊരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നോ? ഉണ്ടെങ്കില്‍ അതിനൊരു പരിഹാരം കാണണമോ? ലോകത്തില്‍ ഒരു രാജ്യം ചൂണ്ടിക്കാട്ടു അതിര്‍ത്തി എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നത്?

അമേരിക്ക ഒരു ഇമ്മിഗ്രന്‍റ്റ് രാജ്യമാണ് ഇവിടെ ഒരു ഭരണവും അത് ആര്‍ക്കും നിഷേധിക്കുന്നില്ല. ഇവടെ നിയമാനുസൃതമായി ആര്‍ക്കുവേണമെങ്കിലും പ്രവേശിക്കാം എന്നാല്‍ അതിര്‍ത്തി ലംഘിച്ചു കയറുന്നവരെ തടയണമോ?
5ബില്യണ്‍ ഡോളര്‍, 3ട്രില്ലിയന്‍ ഡോളര്‍ ബഡ്ജറ്റിലെ അധികച്ചിലവ്. അതും അതിര്‍ത്തി സംരക്ഷണത്തിന്?, ഇന്നുനാം ഇവിടെ കാണുന്ന എല്ലാ സംഘര്‍ഷാവസ്ഥയുടെയും കാരണം ഡൊണാള്‍ഡ് ട്രംപ് അയാള്‍ക്ക് , വിദേശിയരെ ഇഷ്ടമില്ല അതിനാല്‍ മതില്‍ കെട്ടുന്നു. ഇതാണ് ഭൂരിഭാഗം അമേരിക്കന്‍ ജനതയുടെയും ചിന്ധാഗതിയെങ്കില്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നത് ഇമ്മോറല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക