Image

അയോദ്ധ്യ കേസ്‌: ജസ്റ്റിസ്‌ ലളിത്‌ പിന്മാറി, പുതിയ ബെഞ്ച്‌ വാദം കേള്‍ക്കും

Published on 10 January, 2019
അയോദ്ധ്യ കേസ്‌: ജസ്റ്റിസ്‌ ലളിത്‌ പിന്മാറി,  പുതിയ ബെഞ്ച്‌ വാദം കേള്‍ക്കും


അയോധ്യകേസ്‌ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ യു.യു.ലളിത്‌ പിന്‍മാറി. ഇതേ തുടര്‍ന്ന്‌ കേസില്‍ വാദം കേള്‍ക്കുന്നത്‌ ജനുവരി 29ലേക്ക്‌ മാറ്റി. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ്‌ ജസ്റ്റിസ്‌ ലളിത്‌ പിന്‍മാറിയത്‌. 29ന്‌ ചീഫ്‌ ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ പുതിയ ബെഞ്ചായിരിക്കും കേസില്‍ വാദം കേള്‍ക്കുക.

യു.യു.ലളിത്‌ അഭിഭാഷകനായിരുന്ന സമയത്ത്‌ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിങ്ങിനായി ഹാജരായിരുന്നുവെന്ന്‌ മുസ്‌ലിം സംഘടനകള്‍ക്ക്‌ വേണ്ടി ഹാജരായ രാജീവ്‌ ദിവാന്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ്‌ അദ്ദേഹം പിന്മാറിയത്‌.

മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുള്‍പ്പെട്ട ബെഞ്ച്‌ കേസ്‌ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും അത്‌ ഒരു ഭൂമിത്തര്‍ക്കമാണെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി വാദം കേള്‍ക്കാനായി ഭരണഘടനാ ബഞ്ചിനു രൂപം നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക