Image

കെഎസ്‌ആര്‍ടിസി: ക്ഷാമബത്ത നല്‍കാന്‍ നാലുകോടി അനുവദിച്ചു

Published on 10 January, 2019
കെഎസ്‌ആര്‍ടിസി: ക്ഷാമബത്ത നല്‍കാന്‍ നാലുകോടി അനുവദിച്ചു
കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു. ക്ഷാമബത്ത നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതും കുടിശിക നല്‍കാന്‍ പണം അനുവദിച്ചതും.

നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക